Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസംസ്​ഥാനത്തിന്​...

സംസ്​ഥാനത്തിന്​ മാതൃകയായി അലയമണിലെ റീസർവേ അന്തിമഘട്ടത്ത​ിലേക്ക്​

text_fields
bookmark_border
വേൾഡ് ജിയോഗ്രാഫിക്കൽ സിസ്റ്റം-84 അടിസ്ഥാനമാക്കി റീസർവേ നടത്തിയ ജില്ലയിലെ ആദ്യ വില്ലേജാണിത് അഞ്ചൽ: സംസ്ഥാനത്തിന് മാതൃകയായി അലയമണിലെ റീസർവേ അന്തിമഘട്ടത്തിലേക്ക്. ഒരു മാസത്തെ ക്യാമ്പ് നടത്തി പൊതുജനങ്ങൾക്ക് രേഖ പരിശോധിച്ച് ബോധ്യപ്പെടാനും പരാതികളുണ്ടെങ്കിൽ പരിഹരിക്കാനും സംവിധാനം ഒരുക്കിയാണ് ക്യാമ്പ് മാതൃകയാകുന്നു. സംസ്ഥാനത്ത് റീസർവേ നടന്നിടത്തെല്ലാം അന്തിമരേഖകൾ വന്നപ്പോൾ പരാതി പ്രളയമായിരുന്നു. കിട്ടിയ പരാതികൾ പരിഹരിക്കുന്നതിനുതന്നെ വർഷങ്ങളെടുത്തിരുന്നു. എന്നാൽ, അലയമൺ ക്യാമ്പിൽ രേഖ പരിശോധിക്കാൻ വരുന്നവർക്ക് മിനിറ്റുകൾക്കക്കം കാര്യങ്ങൾ നടത്തി മടങ്ങാവുന്നതരത്തിലായിരുന്നു ക്രമീകരിച്ചത്. എത്തുന്നവർക്ക് ക്യൂ നിൽക്കേണ്ട. പരാതി ഉണ്ടെങ്കിൽ ഉടൻ നൽകാം. ലഭിക്കുന്ന പരാതികളെല്ലാം തീർപ്പാക്കി മാർച്ചിൽതന്നെ രേഖകൾ റവന്യൂവിന് കൈമാറുമെന്നും ഏപ്രിൽ മുതൽ റീസർവേ അടിസ്ഥാനമാക്കി അലയമണിലെ ഭൂരേഖകൾ മാറുമെന്നും അഞ്ചൽ സർവേ സൂപ്രണ്ട് കെ. ജയകുമാർ പറഞ്ഞു. വില്ലേജിൽ ഉൾപ്പെടുന്ന 3000 ഹെക്ടർ ഭൂമിയിലാണ് റീസർവേ പൂർത്തിയാക്കിയത്. വേൾഡ് ജിയോഗ്രാഫിക്കൽ സിസ്റ്റം-84 അടിസ്ഥാനമാക്കി റീസർവേ നടത്തിയ ജില്ലയിലെ ആദ്യ വില്ലേജാണിത്. 2016ലാണ് സർവേ നടപടികൾ നടന്നത്. ഇൗ രേഖകളാണ് റവന്യൂ ഭരണത്തിന് കൈമാറുന്നതിന് മുമ്പായി പൊതുജനങ്ങൾക്ക് പരിേശാധിക്കാൻ അവസരം നൽകിയിരിക്കുന്നത്. കണ്ണംകോട് എം.ടി.യു.പി സ്കൂളിൽ കഴിഞ്ഞ ഡിസംബർ 27 മുതൽ ആരംഭിച്ച ക്യാമ്പ് 25 വരെ തുടരും. പത്ത് കൗണ്ടറുകളാണ് സജ്ജമാക്കിയിരിക്കുന്നത്. കരമടച്ച രസീതുമായി വന്ന് േടാക്കൺ എടുത്താൽ റീസർവേ േബ്ലാക്ക് പരിശോധിച്ച് ഏത് കൗണ്ടറിൽ പോകണമെന്ന് അറിയിക്കും. ഒന്നിലധികം കൗണ്ടറുകളിൽ പോകേണ്ടതുണ്ടെങ്കിൽ അതും ടോക്കണിൽ എഴുതിനൽകും. ഒാരോ കൗണ്ടറിലും രണ്ട് ഉദ്യോഗസ്ഥർ വീതമുണ്ട്. കൗണ്ടറിൽതന്നെ പൊതുജനങ്ങൾക്ക് ഇരുന്ന് രേഖകൾ പരിശോധിക്കാം. ഒാരോരുത്തരുടെയും റീസർവേ പ്രകാരമുള്ള ഭൂമിയുടെ വിസ്തീർണം കരമടച്ച രസീതിന് പിന്നിൽ രേഖപ്പെടുത്തി നൽകും. ഉച്ചക്കും ഇടവേളയില്ലാതെയാണ് പ്രവർത്തനം. സാധാരണ ഇത്തരം ക്യാമ്പുകളിൽ രണ്ട് കൗണ്ടറും അവിടെ കൂട്ടയിടിയുമാണ് സംഭവിക്കാറ്. വില്ലേജിൽ പതിനായിരത്തോളം കുടുംബങ്ങളുണ്ട്. എട്ട് ദിവസം കൊണ്ട് 2000 കുടുംബങ്ങൾ രേഖകൾ പരിശോധിച്ചു. നിലവിൽ വില്ലേജിൽ കരമടക്കാൻ കഴിയാതിരുന്ന അഞ്ഞൂറോളം കുടുംബങ്ങളുടെ പരാതികൾ റീസർവേയിൽ പരിഹരിച്ചു. സർവേ ഡെപ്യൂട്ടി ഡയറക്ടർ അനിൽകുമാർ, അഞ്ചൽ സർവേ സൂപ്രണ്ട് ജയകുമാർ .കെ എന്നിവരാണ് ക്യാമ്പി​െൻറ നേതൃത്വം നൽകുന്നത്. പ്രതിദിനം 250ലേെറ കുടുംബങ്ങൾ രേഖകൾ പരിേശാധിക്കാനെത്തുന്നു. റവന്യൂ ഭരണത്തിന് രേഖകൾ കൈമാറുേമ്പാൾ പരാതിരഹിത വിേല്ലജാക്കി ഇത് മാറ്റുകയാണ് ലക്ഷ്യമെന്ന് സർവേ സൂപ്രണ്ട് പറഞ്ഞു. ലഭിച്ച പരാതികളിൽ 22 മുതൽ അളവ് ആരംഭിക്കും. ഫെബ്രുവരിയിൽതന്നെ ഇത് പൂർത്തിയാക്കും. അവശേഷിക്കുന്നവരും ഉടൻ ക്യാമ്പിലെത്തി രേഖകൾ പരിശോധിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story