Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗ്രന്ഥശാല ആരംഭിച്ചു

ഗ്രന്ഥശാല ആരംഭിച്ചു

text_fields
bookmark_border
അഞ്ചൽ: സാംബവ മഹാസഭ പാലമുക്ക് ശാഖയുടെ ഓഫിസ് ഉദ്ഘാടനവും ശ്രീമൂലം പ്രജാസഭാ മെംബർ കാവാരിക്കുളം കണ്ഠൻ കുമാരൻ സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനവും ശാഖയിലെ മുതിർന്ന അമ്മമാർ നിർവഹിച്ചു. പ്രസിഡൻറ് ഗോപാൽജി അധ്യക്ഷത വഹിച്ചു. പുനലൂർ താലൂക്ക് യൂനിയൻ സെക്രട്ടറി മണിയാർ ബാബു, യുവ കവി കെ.ജി. മോഹൻ, എന്നിവർ വിദ്യാർഥി പ്രതിഭകള അനുമോദിച്ചു. പരിസ്ഥിതി പ്രവർത്തകൻ സന്തോഷ് മുളങ്കാട്, തൊഴിൽകൂട്ടം കൺവീനർ ഗോപിനാഥൻ, യൂത്ത് മൂവ്മ​െൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് ഗോപിക ടി. ഗോപാൽ, വടമൺ ഷിബു, എം.വി. വിഷ്ണു, എൻ. അഖിൽ, വനിതസമാജം താലൂക്ക് യൂനിയൻ മെംബർ വിജി പ്രകാശ് എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി എൻ. സജീവൻ സ്വാഗതവും അരുൺ നന്ദിയും പറഞ്ഞു. ബി.പി.എല്ലുകാർ അപേക്ഷ നൽകണം പത്തനാപുരം: ജല അതോറിറ്റി സെക്ഷൻ പരിധിയിലുള്ള പത്തനാപുരം, പിറവന്തൂർ, പട്ടാഴി, തലവൂർ, വിളക്കുടി പഞ്ചായത്തുകളിലെ കുടിവെള്ള കണക്ഷൻ എടുത്തിട്ടുള്ള ബി.പി.എൽ ഉപഭോക്താക്കൾ ബന്ധപ്പെട്ട രേഖകൾ സഹിതം പത്തനാപുരം ജല അതോറിറ്റി സപ്ലൈ സെക്ഷൻ ഓഫിസിൽ ആനുകൂല്യം പുതുക്കാായി അപേക്ഷ നൽകണം. 31നകം പുതുക്കാത്തവർക്ക് ബി.പി.എൽ ആനുകൂല്യം തുടർന്ന് ലഭിക്കിെല്ലന്ന് ജല അതോറിറ്റി അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story