Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightബസ്​ യാത്രക്കിടെ...

ബസ്​ യാത്രക്കിടെ വീട്ടമ്മയുടെ മാല നഷ്​ടമായി; യാ​ത്രക്കാരെ സ്​റ്റേഷനിലെത്തിച്ച്​ പരിശോധിച്ചു

text_fields
bookmark_border
പത്തനാപുരം: കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്രക്കിടെ വീട്ടമ്മയുടെ മാല മോഷണംപോയതായി പരാതി. സംഭവത്തെ തുടര്‍ന്ന് പൊലീസുകാരെത്തി, യാത്രക്കാരെയടക്കം ബസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച വൈകീട്ട് 4.20ഓടെ പത്തനാപുരം കെ.എസ്.ആർ.ടി.സി സ്റ്റാന്‍ഡിലായിരുന്നു സംഭവം. കലഞ്ഞൂര്‍ കണ്‍സ്യൂമര്‍ ഫെഡ് നീതി മെഡിക്കല്‍സിലെ ജീവനക്കാരിയായ മാലൂര്‍ ശ്രീജേഷ് ഭവന്‍ ജഗദമ്മയുടെ മാലയാണ് നഷ്ടപ്പെട്ടത്. പത്തനാപുരം-എനാത്ത് ബസില്‍ കയറിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് കണ്ടക്ടറെ വിവരമറിയിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് യാത്രക്കാരെയടക്കം ബസ് സ്റ്റേഷനിലേക്ക് മാറ്റി. സ്കൂള്‍ കുട്ടികള്‍ അടക്കം 75 ലധികം യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. തുടര്‍ന്ന് കുട്ടികളെയെല്ലാം സ്റ്റേഷന് മുന്നില്‍ നിര്‍ത്തി മുതിര്‍ന്നയാളുകളെ മാത്രം പരിശോധിച്ചു. കുട്ടികളെ കൊണ്ട് സ്വന്തമായി ബാഗുകള്‍ പരിശോധിപ്പിക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ നീണ്ട പരിശോധനക്കൊടുവില്‍ 5.30 ഓടെ സര്‍വിസ് പുനാരംഭിച്ചു. നഷ്ടപ്പെട്ട മാല കണ്ടെത്താനായില്ല. പരാതിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തുമെന്ന് എസ്.ഐ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story