Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിസിറ്റിയിൽ...

മെഡിസിറ്റിയിൽ ടിയോട്ട്കോൺ 2018 തുടർവിദ്യാഭ്യാസ ശിൽപശാല

text_fields
bookmark_border
കൊല്ലം: ട്രാവൻകൂർ മെഡിക്കൽ കോളജി​െൻറ ആഭിമുഖ്യത്തിൽ ജില്ലയിൽ ആദ്യമായി തോളെല്ലി​െൻറയും കാൽമുട്ടിലെ അസ്ഥിയുടെയും ലൈവ് ആർേത്രാസ്കോപ്പി തുടർ മെഡിക്കൽ വിദ്യാഭ്യാസപരിപാടി സംഘടിപ്പിച്ചു. ടിയോട്ട്കോൺ 2018 എന്ന പേരിൽ ഓപറേഷൻ തിയറ്റർ ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാലയിൽ സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഓർത്തോപീഡിക് സർജന്മാർ പങ്കെടുത്തു. പ്രമുഖ ഓർത്തോപീഡിക് സർജൻ ഡോ. ചെറിയാൻ എം. തോമസ് ഉദ്ഘാടനം ചെയ്തു. ഓർത്തോപീഡിക് സർജന്മാരായ പ്രഫ. ഡോ. അയ്യപ്പൻ നായർ, ഡോ. ജോൺ ടി. ജോൺ (കൊച്ചി), ടിയോട്ട്കോൺ 2018 ഓർഗനൈസിങ് സെക്രട്ടറിയും ടിയോട്ട് കോഓഡിനേറ്ററുമായ ഡോ. നൈജു അജുമുദ്ദീൻ എന്നിവർ നേതൃത്വം നൽകി. ക്ലിനിക്കൽ വിഭാഗം ക്ലാസുകൾ ഡോ. പി. ഗോപിനാഥൻ (കോഴിക്കോട്), ഡോ. രാമകൃഷ്ണൻ (കൊട്ടാരക്കര), ഡോ. ബിമൽ (കൊല്ലം), ഡോ. അൻസു ആനന്ദ്, ഡോ. ആർ. ബിനോദ് എന്നിവരും ലൈവ് സെഷൻ ഡോ. ജോൺ ടി. ജോണും കൈകാര്യം ചെയ്തു. ഡോ. ഹസീബ് മുഖ്തർ സംസാരിച്ചു. ട്രാവൻകൂർ മെഡിക്കൽ കോളജ് മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ഫൈസൽ ഫാക്കൽറ്റികൾക്ക് ഉപഹാരം നൽകി. കേരള ഓർത്തോപീഡിക് അസോസിയേഷൻ, ക്വയിലോൺ ഓർത്തോപീഡിക് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു ശിൽപശാല. caption (kg1) ട്രാവൻകൂർ മെഡിക്കൽ കോളജി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടിയോട്ട്കോൺ 2018 ശിൽപശാലയിൽ ടിയോട്ട് (ട്രാവൻകൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓർത്തോപീഡിക്സ് ആൻഡ് േട്രാമറ്റോളജി) കോഓഡിനേറ്റർ ഡോ. നൈജു അജുമുദ്ദീൻ ആമുഖ പ്രഭാഷണം നിർവഹിക്കുന്നു. പ്രഫ. ഡോ. അയ്യപ്പൻ നായർ, ഡോ. അൻസു ആനന്ദ്, ഡോ. ആർ. ബിനോദ്, പ്രഫ. ഡോ. ചെറിയാൻ എം. തോമസ്, ഡോ. ജോൺ ടി. ജോൺ, ഡോ. രാമകൃഷ്ണൻ, പ്രഫ. ഡോ.പി. ഗോപിനാഥൻ, ട്രാവൻകൂർ മെഡിക്കൽ കോളജ് മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് ഫൈസൽ എന്നിവർ വേദിയിൽ
Show Full Article
TAGS:LOCAL NEWS 
Next Story