Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗ്രാമീണ സഡക് യോജനയിലെ ...

ഗ്രാമീണ സഡക് യോജനയിലെ ജീവനക്കാർക്ക് ശമ്പളവർധന നടപ്പാക്കണം -^മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
ഗ്രാമീണ സഡക് യോജനയിലെ ജീവനക്കാർക്ക് ശമ്പളവർധന നടപ്പാക്കണം --മനുഷ്യാവകാശ കമീഷൻ കൊല്ലം: പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ നിയമിതരായ ജീവനക്കാർക്ക് ശമ്പളപരിഷ്കരണ പ്രകാരമുള്ള വേതനവർധന രണ്ടുമാസത്തിനകം നടപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സമാനമേഖലയിൽ കരാർ ജീവനക്കാർക്ക് ലഭ്യമാക്കിയ വേതനവർധന സഡക് യോജനയിൽ വൈകുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിൽ പറഞ്ഞു. സർക്കാർ തലത്തിലെ നടപടിക്രമങ്ങൾ രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന് ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്കും കമീഷൻ നിർദേശം നൽകി. 2016ൽ നടപ്പാക്കിയ വേതന വർധനയാണ് കരാർ അടിസ്ഥാനത്തിൽ നിയമിതരായ ജീവനക്കാർക്ക് നിഷേധിച്ചത്. സർക്കാർ ഉത്തരവ് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ നടപ്പാക്കാൻ ഉത്തരവ് ലഭിച്ചില്ലെന്നാണ് ഗ്രാമവികസന കമീഷണർ മനുഷ്യാവകാശ കമീഷനെ അറിയിച്ചത്. നിലവിൽ കേരള റൂറൽ റോഡ് െഡവലപ്മ​െൻറ് ഏജൻസി അംഗീകരിച്ച വേതന നിരക്ക് പ്രകാരമാണ് കരാർ ജീവനക്കാരുടെ വേതനം നൽകിവരുന്നത്. ഉത്തരവ് ചീഫ്സെക്രട്ടറിക്കും തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറിക്കും ഗ്രാമവികസന കമീഷണർക്കും കൈമാറി.
Show Full Article
TAGS:LOCAL NEWS 
Next Story