Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രവാസജീവിതത്തെ...

പ്രവാസജീവിതത്തെ അടയാളപ്പെടുത്തി മൾട്ടിമീഡിയ മെഗാഷോ ഒരുങ്ങുന്നു

text_fields
bookmark_border
തിരുവനന്തപുരം: ലോക കേരളസഭയുടെ സമാപന ദിനമായ 13ന് നൂറ്റാണ്ടുകൾ പഴക്കമുള്ള മലയാളിയുടെ പ്രവാസജീവിതത്തെ അടയാളപ്പെടുത്തുന്ന മൾട്ടിമീഡിയ മെഗാഷോ ഒരുങ്ങുന്നു. മഹാത്മാഗാന്ധി, ചാർലി ചാപ്ലിൻ, എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങിയവരുടെ പ്രവാസജീവിതത്തിലെ അടരുകൾ ചേർത്ത ദൃശ്യാവിഷ്കാരം, പ്രവാസജീവിതത്തി​െൻറ തീക്ഷ്ണമായ കണ്ണാടിയായി മാറിയ ബെന്യാമി​െൻറ നോവൽ ആടുജീവിതത്തിലെ രംഗങ്ങൾ, വിദേശത്ത് തൊഴിലെടുക്കുന്ന നഴ്സുമാരുടെ ജീവിതം കോറിയിട്ട എസ്.എൽ പുരത്തി​െൻറ നാടകമായ കല്ലുകൊണ്ടൊരു പെണ്ണ്, പ്രവാസത്തി​െൻറ വിരഹവും വേദനയും പങ്കുപറ്റിയ നിരവധി ചലച്ചിത്ര ഗാനങ്ങൾ, കത്ത് പാട്ടുകൾ, കേരളത്തിന് പുറത്ത് വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലും സായുധ സേനകളിലും ജോലി ചെയ്യുന്നവരുടെ ഇഷ്ട ഹിന്ദി, തമിഴ്, ബംഗാളി ഗാനങ്ങൾ എന്നിവയെല്ലാം ചേർന്ന ബൃഹത് രംഗാവതരണമായിരിക്കും 'പ്രവാസ മലയാളം' എന്ന പേരിൽ മൾട്ടിമീഡിയ മെഗാഷോ ആയി അരങ്ങിലെത്തുക. ശനിയാഴ്ച വൈകീട്ട് 6.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് അവതരണം.
Show Full Article
TAGS:LOCAL NEWS 
Next Story