Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവസന്തോത്സവം: സുലൈമാനി ...

വസന്തോത്സവം: സുലൈമാനി മുതൽ ഹെർബൽ ബിരിയാണിവരെ; രുചി വൈവിധ്യവുമായി ഭക്ഷ്യമേള

text_fields
bookmark_border
തിരുവനന്തപുരം: തനിനാടൻ വിഭവമായ ദോശയുടെ വൈവിധ്യങ്ങളിൽ തുടങ്ങി ഹെർബൽ ബിരിയാണി വരെയുള്ള രുചിയുടെ പെരുമയാണ് വസന്തോത്സവവേദിയിലെ ഭക്ഷ്യമേളയിലെ ആകർഷണം. അട്ടപ്പാടിയുടെയും കാസർകോടി​െൻറയും ഉൾനാടൻ രുചികളെ അനന്തപുരിക്ക് പരിചയപ്പെടുത്തുകയാണ് കഫെ കുടുംബശ്രീ. കാസർകോടി​െൻറ തനത് വിഭവങ്ങളായ കോഴി പൊള്ളിച്ചതും കോഴിസൂക്കയും മലബാർ കോഴിക്കറിയും നെയ്പ്പത്തിരിയും അട്ടപ്പാടിയുടെ നാടൻ പുഴുക്കുകളും കോഴിക്കറിയും ചാമ, മുള അരികളിലുള്ള പായസങ്ങളും റാഗിപുട്ടും അരിപ്പുട്ടുമെല്ലാം ഇവിടെയുണ്ട്. ചിക്കൻ ദോശ, മുട്ട ദോശ, ചെമ്മീൻ ദോശ, ഇറച്ചി ദോശ, മസാല ദോശ, പനീർ ദോശ, പാലക് ദോശ തുടങ്ങി വിവിധതരം ദോശകളോടൊപ്പം ഷേസ്വാൻ ചിക്കൻ മുതൽ പുഡിങ് വരെയുണ്ട് പാഞ്ചാലി കാറ്ററിങ്ങി​െൻറ സ്റ്റാളിൽ. ഷിഫ ഹെർബൽ കഫെ ആൻഡ് കാറ്റേഴ്സി​െൻറ സ്റ്റാളിലെ തിരക്ക് സുലൈമാനിക്കാണ്. പ്രത്യേക രുചിക്കൂട്ടിൽ തയാറാക്കിയ ഹെർബൽ ബിരിയാണിക്കും ഇവിടെ ആവശ്യക്കാരേറെയുണ്ട്. ഹെർബൽ മസാലയിൽ പൊള്ളിച്ച ചിക്കൻ അടക്കമുള്ള വൈവിധ്യങ്ങളുമായാണ് സ്റ്റാൾ സന്ദർശകരുടെ മനം കവരുന്നത്. കുട്ടനാടൻ രുചിഭേദങ്ങളുമായായി മരിയാസ് സ്പെഷാലിറ്റീസും പലതരം പായസങ്ങളുമായി കെ.റ്റി.ഡി.സിയുടെ പായസ കൗണ്ടറുമുണ്ട്. ശുചിത്വമിഷ‍​െൻറ സഹായത്തോടെ ഹരിതചട്ടം പാലിച്ചാണ് മേള നടക്കുന്നത്. സകുടുംബം പ്രമുഖരും തിരുവനന്തപുരം: കനകക്കുന്നിലെ പുഷ്പോത്സവവേദിയിൽ പ്രമുഖരുടെ സാന്നിധ്യവും. പൂക്കളുടെയും പൂമ്പാറ്റകളുടെയും ജൈവവൈവിധ്യങ്ങളുടെയും പരിച്ഛേദമായ മേള നാലുദിവസം പിന്നിട്ടപ്പോൾ സാധാരണക്കാർക്കൊപ്പം വിവിധ മണ്ഡലങ്ങളിലെ പ്രമുഖരും കുടുംബാംഗങ്ങളോടൊപ്പം മേളയിലെത്തി. ലോക കേരളസഭയോടനുബന്ധിച്ച് വിനോദസഞ്ചാരവകുപ്പ് നടത്തുന്ന മേളയിൽ വനം മന്ത്രി കെ. രാജു കുടുംബത്തോടൊപ്പമാണ് എത്തിയത്. വനംവകുപ്പി​െൻറ സ്റ്റാളാണ് മന്ത്രി ആദ്യം സന്ദർശിച്ചത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകം പകരുന്നതാണ് വകുപ്പി​െൻറ സ്റ്റാളെന്ന് മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി പോൾ ആൻറണിയും ഭാര്യയോടൊപ്പമാണ് കനകക്കുന്നിലെത്തിയത്. ഹരിതകേരള മിഷൻ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൺ ടി.എൻ. സീമയും മേളയിലെത്തി. രാത്രി വൈകിയും സ്കൂൾ കുട്ടികളുടെ വലിയസംഘങ്ങൾ മേള കാണാനെത്തുന്നുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളിൽനിന്ന് വിദ്യാർഥി സംഘങ്ങൾ മേളയിലെത്തി. കരവിരുതിലെ വിസ്മയക്കാഴ്ചകൾ തിരുവനന്തപുരം: കഥകളിയുടെയും ആനയുടെയും രൂപങ്ങൾ സന്ദർശകരെ ആനയിക്കുന്നത് കോഴിക്കോട് സർഗാലയ ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജി​െൻറ സ്റ്റാളിലേക്കാണ്. മ്യൂറൽ പെയിൻറിങ്ങും മൺപാത്ര നിർമാണവും തടിയിൽ ശിൽപങ്ങൾ തീർക്കുന്നതുമെല്ലാം നേരിട്ട് കണ്ട് ആസ്വദിക്കാനുള്ള അവസരമാണ് വസന്തോത്സവത്തിൽ ഒരുക്കിയിട്ടുള്ളത്. പുൽപ്പായ നിർമാണത്തിന് ദേശീയ അവാർഡ് ലഭിച്ച പാലക്കാട് സ്വദേശി എം.സി. അയ്യപ്പനിൽനിന്ന് പുൽപ്പായ നിർമിക്കാൻ ഉപയോഗിക്കുന്ന മാഞ്ചിപുല്ലി​െൻറ ഔഷധഗുണങ്ങളെക്കുറിച്ചും നിർമാണത്തെക്കുറിച്ചും മനസ്സിലാക്കാനുള്ള അവസരവുമുണ്ട്. സംസാരശേഷി ഇല്ലാത്ത റിനീഷി​െൻറ ചിത്രങ്ങളാണ് മേളയിലെ മറ്റൊരു ആകർഷണം. തടിയിൽ ശിൽപങ്ങളും മുഖംമൂടികളും കൊത്തിയെടുക്കുന്ന തിരുവനന്തപുരം സ്വദേശി സുരേഷും വസന്തോത്സവത്തിലുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story