Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right15 ടൺ ചില്ല്​...

15 ടൺ ചില്ല്​ മാലിന്യവും നാല് ടൺ ടയറും ശേഖരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: നഗരസഭയുടെ എ​െൻറ നഗരം സുന്ദരനഗരം പദ്ധതിയുടെ ഭാഗമായി ബുധനാഴ്ച നടന്ന പ്രത്യേക മാലിന്യശേഖരണ പരിപാടിയിലൂടെ നഗരസഭ 15 ടൺ ചില്ല് മാലിന്യവും നാല് ടൺ പഴയ ടയറുകളും ശേഖരിച്ചു. അജൈവ മാലിന്യ ശേഖരണത്തിന് പ്രത്യേക കലണ്ടർ പ്രസിദ്ധീകരിച്ച് 32 ശേഖരണകേന്ദ്രങ്ങളിലൂടെ നഗരസഭ അജൈവ മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് ശാസ്ത്രീയ പരിപാലനത്തിന് കൈമാറി വരുന്നുണ്ട്. ശേഖരണ കേന്ദ്രങ്ങൾ നിലവിലില്ലാത്ത കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫിസിന് സമീപം, കാര്യവട്ടം കോളജിന് സമീപം, വാഴമുട്ടം ഗവ. സ്കൂളിന് സമീപം, പാപ്പനംകോട് എൻജിനീയറിങ് കോളജിന് സമീപം, കുടപ്പനക്കുന്ന് കൺകോഡിയ സ്കൂളിന് സമീപം, ചാക്ക വൈ.എം.സി. എക്ക് സമീപം, വഞ്ചിയൂർ ജങ്ഷൻ, പൈപ്പിൻമൂട് ജങ്ഷൻ, പുത്തരിക്കണ്ടം മൈതാനം, വട്ടിയൂർക്കാവ് വാർഡ് കമ്മിറ്റി ഓഫിസിന് സമീപം, കോവളം തിയറ്റർ ജങ്ഷൻ എന്നീ 11 സ്ഥലങ്ങളിലാണ് പ്രത്യേക ശേഖരണ കൗണ്ടറുകളൊരുക്കിയത്.
Show Full Article
TAGS:LOCAL NEWS 
Next Story