Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗ്രീൻ കോൺഗ്രസ്​...

ഗ്രീൻ കോൺഗ്രസ്​ സൈക്കിൾ റാലി നടത്തി

text_fields
bookmark_border
തിരുവനന്തപുരം: കോർപറേഷൻ നേതൃത്വത്തിൽ നടക്കുന്ന ഗ്രീൻ കോൺഗ്രസി​െൻറ പ്രചാരണ പരിപാടിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് നടത്തിയ സൈക്കിൾ റാലി മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പാളയം, വെള്ളയമ്പലം, കവടിയാർ, മാനവീയം വീഥി എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് സൈക്കിൾ റാലി നഗരസഭ ഓഫിസിൽ സമാപിച്ചു. സ​െൻറ് ജോസഫ്സ് ഹയർസെക്കൻററി സ്കൂൾ, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂൾ, സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്ക്കൂൾ, എസ്.എം.വി.എച്ച്.എസ്.എസ്, എ.എൻ.സി.പി.ഇ, കോളജ് ഓഫ് എൻജിനീയറിങ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാർഥികളും ഇൻഡസ് സൈക്കിൾ എംബസിയുടെ പ്രവർത്തകരും ഗ്രീൻ ആർമി വളൻറിയേഴ്സും പങ്കെടുത്തു. മേയർ വി.കെ. പ്രശാന്ത്, നഗരസഭ ഹെൽത്ത് ഓഫിസർ ഡോ. എ. ശശികുമാർ എന്നിവർ റാലിയിലുടനീളം പങ്കെടുത്തു. ജനുവരി 20ന് വഴുതക്കാട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഗ്രീൻ കോൺഗ്രസ് സംഘടിപ്പിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story