Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅനധികൃത...

അനധികൃത ക്വാറികൾക്കെതി​െര ശക്തമായ നടപടി ^കലക്​ടർ

text_fields
bookmark_border
അനധികൃത ക്വാറികൾക്കെതിെര ശക്തമായ നടപടി -കലക്ടർ * ലൈസൻസുള്ള ക്വാറികൾക്ക് പ്രവർത്തിക്കാം * ബഞ്ച് രീതി നിർബന്ധം *സുരക്ഷയിൽ വിട്ടുവീഴ്ച അനുവദിക്കില്ല തിരുവനന്തപുരം: നിയമപ്രകാരം ലൈസൻസുള്ള ക്വാറികൾക്ക് പ്രവർത്തിക്കുന്നതിന് ജില്ലയിൽ യാതൊരു തടസ്സവുമില്ലെന്ന് ജില്ല കലക്ടർ ഡോ. കെ. വാസുകി. എന്നാൽ, അനധികൃത ക്വാറികളുടെ പ്രവർത്തനം അനുവദിക്കില്ലെന്നും അവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ക്വാറി -ക്രഷർ ഉടമകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ കലക്ടർ വ്യക്തമാക്കി. മൈനിങ് പ്ലാനിൽ വ്യക്തമാക്കിയിട്ടുള്ള ബഞ്ച് രീതി എല്ലാ ക്വാറികളും പ്രാവർത്തികമാക്കണം. തട്ടുതട്ടായി ഖനനം ചെയ്യുന്ന ഈ രീതി സുരക്ഷിതമായ ഖനനത്തിന് അത്യന്താപേക്ഷിതമാണ്. ബഞ്ചുകൾ നിലനിർത്താതെയാണ് മിക്ക ക്വാറികളും പ്രവർത്തിക്കുന്നത്. ഇത് കടുത്ത നിയമലംഘനമാണ്. ഇപ്രകാരം ബഞ്ചുകൾ നിലനിർത്താതെ പ്രവർത്തിക്കുന്ന ക്വാറികൾ അതിനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം. മൂന്നുമാസത്തിനകം എല്ലാ ക്വാറികളിലും നടപടികൾ പൂർത്തിയാക്കണമെന്നും കലക്ടർ നിർദേശിച്ചു. തൊഴിലിടങ്ങളിലെ സുരക്ഷ അതിപ്രധാനമാണെന്നും അതിൽ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും വ്യക്തമാക്കി. അപേക്ഷകൾ വ്യക്തമായി പരിശോധിച്ച് അർഹരാണെന്ന് കണ്ടാൽ സമയബന്ധിതമായി ലൈസൻസ് അനുവദിക്കും. ക്വാറികൾക്കെതിരെ ലഭിച്ച പരാതികൾ അടിയന്തരമായി പരിശോധിച്ച് ആവശ്യമെങ്കിൽ കർശന നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. വിവിധ ക്വാറി, ക്രഷർ ഉടമകളുടെ ലൈസൻസും അനുബന്ധരേഖകളും റവന്യൂ, ജിയോളജി, പഞ്ചായത്ത്, പൊലീസ്, മലിനീകരണ നിയന്ത്രണബോർഡ് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധിച്ചു. ഡെപ്യൂട്ടി കലക്ടർ വി.ആർ. വിനോദ്, ജില്ല ജിയോളജിസ്റ്റ് ഡോ. എൻ.ബി. പ്രീജ, വിവിധ ക്വാറി -ക്രഷർ യൂനിയനുകളുടെ പ്രതിനിധികൾ, ഉടമകൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story