Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വർണത്തി​െൻറ...

സ്വർണത്തി​െൻറ കോമ്പൗണ്ടിങ്​ പരിധി രണ്ടു​കോടിയായി ഉയർത്തണം

text_fields
bookmark_border
തിരുവനന്തപുരം: സ്വർണത്തി​െൻറ കോമ്പൗണ്ടിങ് പരിധി രണ്ടുകോടിയായി ഉയർത്തി നിശ്ചയിക്കണമെന്ന് എ.കെ.ജി.എസ്.എം.എ ജില്ല കമ്മിറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു. റിക്കവറിയുടെ പേരിൽ മോഷ്ടാക്കളുടെ മൊഴിയെ മാത്രം അടിസ്ഥാനമാക്കി ഇതര സംസ്ഥാന പൊലീസ് സംസ്ഥാനത്തെ അതിർത്തി ജില്ലകളിൽ എത്തി സ്വർണം പിടിച്ചെടുക്കുകയും വ്യാപാരികളെ ഭീഷണിപ്പെടുത്തി പിടിച്ചുകൊണ്ടുപോകുകയും ചെയ്യുന്നരീതി അവസാനിപ്പിക്കണം. ജില്ല പ്രസിഡൻറ് എം. നാദർഷ, സംസ്ഥാന സെക്രട്ടറി വിജയൻ പാറശ്ശാല, ജില്ല ജനറൽ സെക്രട്ടി സി. അയ്യപ്പൻ ആചാരി എന്നിവർ സംസാരിച്ചു. 12ന് ജില്ല ജനറൽ ബോഡി യോഗവും പഠനക്ലാസുകളും കോവളത്തെ ഹോട്ടൽ സാഗരയിൽ നടക്കും. പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻറ് ജസ്റ്റിൻ പാലത്ര ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി പി.സി. നടേശൻ മുഖ്യപ്രഭാഷണം നടത്തും. സിറ്റി പൊലീസ് കമീഷണർ പി. പ്രകാശ് 'സ്വർണവ്യാപാരികളും പൊലീസ് റിക്കവറിയും' എന്ന വിഷയത്തിലെ സിംപോസിയം ഉദ്ഘാടനം ചെയ്യും. 'ജി.എസ്.ടിയും സ്വർണവ്യാപാരികളും' എന്ന സെമിനാർ ജി.എസ്.ടി ഡിപ്പാർട്ട്മ​െൻറ് ഡെപ്യൂട്ടി കമീഷണർ ബി.എസ്. ത്യാഗരാജ സാബു ഉദ്ഘാടനം ചെയ്യും. പഠനക്ലാസ് എസ്.ജി.എസ്.ടി അസിസ്റ്റൻറ് കമീഷണർ കെ. ഷാഹുൽ ഹമീദ് നയിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story