Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവർക്​ഷോപ് ഉടമക്ക്​...

വർക്​ഷോപ് ഉടമക്ക്​ മർദനമേറ്റ സംഭവം: പൊലീസ്​ കേസെടുക്കുന്നില്ലെന്ന്​ പരാതി

text_fields
bookmark_border
വെള്ളറട: വർക്ഷോപ് നടത്തിപ്പുകാരൻ മർദനേമറ്റ് ആശുപത്രിയിലായ സംഭവത്തിൽ പരാതിനൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും കേസ് ഒതുക്കാൻ പൊലീസ് ശ്രമിക്കുന്നതായി ആക്ഷേപം. കുന്നത്തുകാലിൽ വർക്േഷാപ് നടത്തുന്ന നിലമാംമൂട് ചെമ്പകശ്ശേരി വീട്ടിൽ അനിൽകുമാർ ആണ് മർദനമേറ്റ് വെള്ളറടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇക്കഴിഞ്ഞ അഞ്ചിന് പ്രദേശവാസിയായ അരുൺ അനിൽകുമാറിനെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട് ആറിന് രാവിലെ വെള്ളറട പൊലീസിന് പരാതി നൽകിയിരുന്നു. പരാതി നൽകിയതി​െൻറ അടുത്തദിവസം അരുൺ അനിലിനെ ബൈക്കിൽനിന്ന് തള്ളിയിട്ടശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. സ്റ്റേഷനിലെ പൊലീസുകാരൻ മധ്യസ്ഥത ചർച്ചക്കെത്തിയെങ്കിലും അനിൽ വഴങ്ങിയില്ല. തീർപ്പിന് ശ്രമിക്കുന്ന പൊലീസ് കേസെടുക്കാൻ തയാറായിട്ടില്ല. പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനുള്ള തയാറെടുപ്പിലാണ് അനിൽ. കാപ്ഷൻ മർദനമേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനിൽകുമാർ
Show Full Article
TAGS:LOCAL NEWS 
Next Story