Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവെള്ളായണി മങ്കിളിക്കരി ...

വെള്ളായണി മങ്കിളിക്കരി പാടശേഖരത്തിൽ ഞാറ് നടീൽ

text_fields
bookmark_border
നേമം: വർഷങ്ങളായി മുടങ്ങിക്കിടന്ന വെള്ളായണി മങ്കിളിക്കരി പാടശേഖരത്തിൽ രണ്ടാംവിള നെൽകൃഷിയിറക്കുന്നതി​െൻറ ഭാഗമായി ഞാറ് നടീൽ നടത്തി. ബുധനാഴ്ച രാവിലെ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ലതകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പത്മകുമാർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുരേഷ് ബാബു, ബ്ലോക് അംഗം വിനുകുമാർ, കല്ലിയൂർ ഗ്രാമപഞ്ചായത്ത് അംഗം മനോജ് കെ.നായർ, ചെറുകിട ജലസേചനവകുപ്പ് ഓവർസിയർ ആർ.എസ്. വേണു, കല്ലിയൂർ കൃഷി ഓഫിസർ നിഷ സോമൻ, അസിസ്റ്റൻറ് കൃഷി ഓഫിസർ ജെ. സത്യകുമാർ, കൺവീനർ ചന്ദ്രാനന്തദാസ്, കർമസേന പ്രസിഡൻറ് കെ. വിവേകാനന്ദൻ, ബിജു, ശൈലൻ എന്നിവർ പങ്കെടുത്തു. ജയകുമാറി‍​െൻറ ഉടമസ്ഥതയിലുള്ള ആറ് പറ കണ്ടത്തിലാണ് നടീൽ നടന്നത്. കാപ്ഷൻ ഞാറുനടീൽ കർമ്മം കല്ലിയൂർ പഞ്ചായത്ത് പ്രസിഡൻറ് ജയലക്ഷ്മി നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story