Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഴക്കൂട്ടം വാർഡിലെ...

കഴക്കൂട്ടം വാർഡിലെ നവീകരിച്ച റോഡുകൾ ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ കഴക്കൂട്ടം വാർഡിലെ നവീകരിച്ച വെട്ടുറോഡ്, എൻ.എച്ച് ഗേറ്റ്മുക്ക്, പരകരി ഭദ്രാ റോഡുകളുടെ ഉദ്ഘാടനം മേയർ വി.കെ. പ്രശാന്ത് നിർവഹിച്ചു. കഴക്കൂട്ടം വാർഡിൽ വികസനപ്രവർത്തനങ്ങൾ പൂർത്തീകരിച്ച് വരികയാണെന്നും മേയർ അഭിപ്രായപ്പെട്ടു. റെയിൽവെ ഗേറ്റ് മുക്കി​െൻറ നവീകരണം, പരകരി ഭദ്രാ റോഡി​െൻറ റീ-ടാറിങ് പ്രവൃത്തി എന്നിവ പൊതുമരാമത്ത് വകുപ്പി‍​െൻറയും നഗരസഭയുടെയും ഫണ്ട് ഉപയോഗിച്ചാണ് പൂർത്തീകരിച്ചത്. മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഡി. ധർമപാലൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എസ്. പ്രശാന്ത് സ്വാഗതം പറഞ്ഞു. അസിസ്റ്റൻറ് എൻജിനീയർ രാജീവ്, ആർക്കിടെക്റ്റ് ശങ്കർ, ഫ്രാക് ജനറൽ സെക്രട്ടറി ആർ. ശ്രീകുമാർ, വ്യാപാരി വ്യവസായി പ്രതിനിധി എസ്.എസ്. ബിജു, എ.ആർ.കെ പ്രസിഡൻറ് മണിലാൽ, നാഷനൽ ലൈബ്രറി റീഡിങ് റൂം പ്രസിഡൻറ് വാമദേവൻ, കാവോട്ട് മുക്ക് െറസിഡൻസ് അസോസിയേഷൻ പ്രതിനിധി ക്ലീറ്റസ്, ഹെൽത്ത് ഇൻസ്പെക്ടർ അനികുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story