Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​കൂൾ വിദ്യാർഥിനിയെ...

സ്​കൂൾ വിദ്യാർഥിനിയെ ശല്യം ചെയ്​ത ​ൈവദികനായ അധ്യാപകനെതിരെ നടപടി

text_fields
bookmark_border
കൊട്ടാരക്കര: സ്കൂൾ വിദ്യാർഥിനിയെ ശല്യം ചെയ്ത വൈദികനായ അധ്യാപകനെ വിദ്യാർഥി സംഘടനകളുടെ സമരത്തെതുടർന്ന് മാനേജ്മ​െൻറ് പുറത്താക്കി. കൊട്ടാരക്കര സ​െൻറ് ഗ്രീഗോറിയോസ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ ഫാ. ഗീവർഗീസിനെതിരെയാണ് നടപടി. സ്കൂളിൽ നടന്ന സംയുക്തയോഗത്തിൽ വിദ്യാർഥി സംഘടനകൾ അധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, താക്കീത് നൽകിയാൽ മതിയെന്നായിരുന്നു മാനേജ്മ​െൻറ് നിലപാട്. പുറത്താക്കിയില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുമെന്ന് വിദ്യാർഥി സംഘടനകൾ നിലപാടെടുത്തതോടെ മാനേജ്മ​െൻറ് വഴങ്ങുകയായിരുന്നു. അതേസമയം സംഭവം വിവാദമായിട്ടും കേസ് രജിസ്റ്റർ ചെയ്യാത്ത പൊലീസ് നടപടിയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story