Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൊല്ലം-^ചെങ്കോട്ട...

കൊല്ലം-^ചെങ്കോട്ട ഗേജ്മാ​റ്റ ജോലികൾ പൂർത്തിയായി; സേഫ്​റ്റി പരിശോധന വിജയിച്ചാൽ ട്രെയിൻ ഒാടും

text_fields
bookmark_border
കൊല്ലം--ചെങ്കോട്ട ഗേജ്മാറ്റ ജോലികൾ പൂർത്തിയായി; സേഫ്റ്റി പരിശോധന വിജയിച്ചാൽ ട്രെയിൻ ഒാടും കൊല്ലം: കൊല്ലം--ചെങ്കോട്ട ഗേജ്മാറ്റ ജോലികൾ പൂർത്തിയായതായി സ്ഥിരീകരണം. 12ന് ചീഫ് റെയിൽവെ സേഫ്റ്റി കമീഷണർ മനോഹരൻ പാതയിൽ സുരക്ഷാ പരിശോധന നടത്തുമെന്നാണ് അറിയുന്നത്. 13ന് ട്രെയിനോടിച്ച് വേഗ പരിശോധനയും നടത്തും. പരിശോധന വിജയമായാൽ പുനലൂർ--ചെങ്കോട്ട പാതയിലൂടെ ട്രെയിൻ സർവിസുകൾ ആരംഭിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. 2014-2017 കാലയളവിലാണ് പദ്ധതി െചലവി​െൻറ 80 ശതമാനം അനുവദിച്ചതും നിർമാണത്തി​െൻറ 80 ശതമാനം പൂർത്തീകരിച്ചതും. പുനലൂർ-ഇടമൺ, ഇടമൺ-ന്യൂ ആര്യങ്കാവ്, ഭഗവതിപുരം--ചെങ്കോട്ട റീച്ചുകൾ പൂർത്തീകരിച്ചതും ഈ കാലയളവിലാണ്. ഇടമൺ -ന്യൂ ആര്യങ്കാവ് റീച്ചിൽ 1.5 കിലോമീറ്റർ ദൈർഘ്യത്തിലെ അഞ്ചു ടണലുകളും 92 പാലങ്ങളും തെന്മലയിൽ ക്രോസിങ്ങിനായുള്ള ലൂപ്പ് ലൈനും നിർമിച്ചു. ടണലുകളും പാലങ്ങളും ഉൾപ്പെടെ സങ്കീർണമായ നിർമാണങ്ങൾ ഉണ്ടായിരുന്നതിനാലാണ് കാലതാമസം ഉണ്ടായതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. റെയിൽവേ മന്ത്രിയുടെ സൗകര്യാർഥം ഈ സാമ്പത്തിക വർഷംതന്നെ ഉദ്ഘാടനം നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഗേജ്മാറ്റത്തിന് മുമ്പുണ്ടായിരുന്ന എല്ലാ ട്രെയിനുകളും പുനഃസ്ഥാപിക്കണമെന്നും പുതിയ ട്രെയിനുകൾ അനുവദിക്കണമെന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മയ്യനാട് റെയിൽവേ പാലം ഈ വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story