Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചാതുർവർണ്യത്തി​െൻറ...

ചാതുർവർണ്യത്തി​െൻറ ഉച്ചിഷ്​ടങ്ങൾ ഇന്നും കേരളത്തിൽ ^വെള്ളാപ്പള്ളി

text_fields
bookmark_border
ചാതുർവർണ്യത്തി​െൻറ ഉച്ചിഷ്ടങ്ങൾ ഇന്നും കേരളത്തിൽ -വെള്ളാപ്പള്ളി കൊട്ടിയം: ചാതുർവർണ്യത്തി​െൻറ ഉച്ചിഷ്ടങ്ങൾ ഇന്നും കേരളത്തിൽ നിലനിൽക്കുന്നതായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തഴുത്തല ശ്രീമഹാഗണപതി ക്ഷേത്രത്തിലെ അവിട്ടം തിരുനാൾ മഹോത്സവ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങളിൽ ശാന്തിക്കാരെ നിയമിക്കുന്നതിനുള്ള യോഗ്യതപോലും ജാതിയുടെ അടിസ്ഥാനത്തിലായി. വോട്ട് ബാങ്കല്ലാത്തവരുടെ അവശതയും കഷ്ടപ്പാടും സർക്കാർ കാണുന്നില്ല. വിശ്വാസികൾക്ക് എവിടെയും പ്രവേശിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം നൽകണം. ജനസേവ കേന്ദ്രങ്ങളായി ക്ഷേത്രങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു. മാനവിക സമ്മേളനം ചുനക്കര രാമൻകുട്ടി ഉദ്ഘാടനം ചെയ്തു. വി. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. ബി.ബി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. കൊട്ടിയം എൻ. അജിത് കുമാർ, വി.പി. ഷുഹൈബ് മൗലവി, പ്രഫ. ലതിക, ബിജു ശിവദാസൻ, പുത്തൂർ രാജൻ, വിജയരാജു, തഴുത്തല എൻ. രാജു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story