Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅർമാൻ അലി ഒടുവിൽ...

അർമാൻ അലി ഒടുവിൽ നാട്ടിലേക്ക്​ മടങ്ങി

text_fields
bookmark_border
കൊട്ടാരക്കര: ഉത്തർപ്രദേശിലെ വീട്ടിൽനിന്ന് പതിനാലാം വയസ്സിൽ കാണാതായ അർമാൻ അലി വർഷങ്ങൾക്കുശേഷം ജന്മനാടി​െൻറ സ്നേഹത്തണലിലേക്ക് മടങ്ങി. എട്ടുവർഷമായി ആശ്രയസങ്കേതത്തി​െൻറ സംരക്ഷണയിലായിരുന്ന അലി പിതാവ് ലിയാഖത് അലിയോടൊപ്പമാണ് യു.പിയിലെ വീട്ടിലേക്ക് തിരിച്ചത്. തെരുവിൽ അലയവെയാണ് വർഷങ്ങൾക്കുമുമ്പ് കുളത്തൂപ്പുഴ പൊലീസ് അർമാെന ആശ്രയസങ്കേതത്തിൽ സംരക്ഷണത്തിനായി എത്തിച്ചത്. കാണതായ അർമാനുവേണ്ടി വീട്ടുകാർപലയിടത്തും അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അർമാനിൽനിന്ന് പലപ്പോഴായി ലഭിച്ച വിവരങ്ങൾ കൂട്ടിച്ചേർത്ത് വർഷങ്ങൾ നീണ്ട അന്വേഷണത്തിനുശേഷമാണ് ഉത്തർപ്രദേശിലുള്ള കുടുംബത്തി​െൻറ വിവരങ്ങൾ ആശ്രയ പ്രവർത്തകർക്ക് ലഭിച്ചത്. പിതാവ് ലിയാഖതും സഹോദരി ഭർത്താവ്‌ ഷെരീഫ് അഹമ്മദും സ്ഥലത്തെ പൊതുപ്രവർത്തകനായ എസ്.എം. അഹമ്മദും ട്രെയിൻ മാർഗമാണ് അർമാനെ കൂട്ടിക്കൊണ്ടുപോയത്. ഉപഭോക്തൃദിനാചരണം കൊല്ലം: കേരള സംസ്ഥാന ഉപഭോക്തൃസമിതി സംഘടിപ്പിച്ച ദേശീയ ഉപഭോക്തൃ ദിനാചാരണം എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്്തു. എം. മൈതീൻകുഞ്ഞ് അധ്യക്ഷതവഹിച്ചു. എ.എ. ഷാഫി, നാടിയംപറമ്പിൽ മൈതീൻകുഞ്ഞ്, ഷീല ജഗദരൻ, ജെ.എം. അസ്ലം, മുനമ്പത്ത് ഷിഹാബ്, വിജയബാബു, ലത്തീഫ് മാമൂട്, എം. ജമാലുദ്ദീൻ കുഞ്ഞ്, കെ. ശശിധരൻപിള്ള എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story