Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപ്രഫ. പി.എ. സഹീദ്​...

പ്രഫ. പി.എ. സഹീദ്​ പുരസ്​കാരം പാലിയം ഇന്ത്യക്ക്​ സമർപ്പിച്ചു

text_fields
bookmark_border
തിരുവനന്തപുരം: പ്രഫ. പി.എ. സഹീദി​െൻറ സ്മരണാർഥം തിരുവനന്തപുരം 'അഭയകേന്ദ്രം' ഏർപ്പെടുത്തിയ പുരസ്കാരം സാന്ത്വന ചികിത്സാരംഗത്തെ മാതൃകാസ്ഥാപനമായ പാലിയം ഇന്ത്യക്ക് സമർപ്പിച്ചു. തിരുവനന്തപുരം പ്രസ്ക്ലബിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പാലിയം ഇന്ത്യ ചെയർമാൻ ഡോ.എം.ആർ. രാജഗോപാലിന് പുരസ്കാരം സമ്മാനിച്ചു. സാന്ത്വന ചികിത്സാരംഗത്ത് രാജ്യത്തിനുതന്നെ മാതൃകാ സ്ഥാപനമാണ് പാലിയം ഇന്ത്യയെന്ന് ഷാജഹാൻ അഭിപ്രായപ്പെട്ടു. സാന്ത്വന ചികിത്സ ആവശ്യമുള്ളവർക്ക് അവരുടെ വീട്ടിൽ അത് എത്തിക്കാനുള്ള ശ്രമമാണ് സർക്കാർതലത്തിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്. മറ്റുള്ളവരുടെ വേദനകൾ അകറ്റാൻ ശ്രമിച്ച പ്രഫ. സഹീദ് എല്ലാറ്റിനുമുപരി മികച്ച മനുഷ്യസ്നേഹിയായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു. വീഴുന്നവന് ഒരു കൈകൊടുക്കാനാണ് പാലിയം ഇന്ത്യ ശ്രമിക്കുന്നതെന്ന് അവാർഡ് സ്വീകരിച്ചശേഷം നടത്തിയ മറുപടി പ്രസംഗത്തിൽ ഡോ. രാജഗോപാൽ പറഞ്ഞു. രോഗങ്ങൾ കാരണം വേദന അനുഭവിക്കുന്നവരെ ഏറ്റവും അടുത്ത സാന്ത്വന ചികിത്സാ കേന്ദ്രത്തിൽ എത്തിക്കാൻ പൊതുസമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജൂറി അംഗവും കിംസ് ചെയർമാനുമായ ഡോ. എം.െഎ. സഹദുല്ല പുരസ്കാര പ്രഖ്യാപനം നടത്തി. അഭയകേന്ദ്രം ചെയർമാൻ എൻ.എം. അൻസാരി അധ്യക്ഷതവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എച്ച്. ഷഹീർ മൗലവി പ്രഫ. സഹീദ് അനുസ്മരണ പ്രഭാഷണം നടത്തി. രക്തദാനരംഗത്തെ സേവനങ്ങൾ പരിഗണിച്ച് ഷാജി അട്ടക്കുളങ്ങരയെ ചടങ്ങിൽ ആദരിച്ചു. ദേവകി വാര്യർ സ്മാരകം പ്രസിഡൻറ് ജി.കെ. ലളിതകുമാരി, മെഡിക്കൽ കോളജ് സൗഹൃദവേദി പ്രസിഡൻറ് ജഗന്നാഥൻ എന്നിവർ സംസാരിച്ചു. അഭയകേന്ദ്രം ജനറൽ സെക്രട്ടറി ഡോ.എസ്. സുലൈമാൻ സ്വാഗതവും അഡ്വ.എം. അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story