Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഞാൻ ജയ​െൻറ മകൻ,...

ഞാൻ ജയ​െൻറ മകൻ, അദ്ദേഹത്തി​െൻറ മകനായി മരിക്കണമെന്ന്​ ആഗ്രഹം ^മുരളി

text_fields
bookmark_border
ഞാൻ ജയ​െൻറ മകൻ, അദ്ദേഹത്തി​െൻറ മകനായി മരിക്കണമെന്ന് ആഗ്രഹം -മുരളി കൊല്ലം: താൻ അന്തരിച്ച സിനിമ നടൻ ജയ​െൻറ മകനാണെന്ന് അവകാശപ്പെട്ട് യുവാവ് രംഗത്ത്. പിതൃത്വം അംഗീകരിച്ചുകിട്ടാൻ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും ജയൻ എന്ന കൃഷ്ണൻ നായരുടെ മകനെന്ന് അവകാശപ്പെടുന്ന മുരളി ജയൻ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ജയ​െൻറ മകനായി ജനിച്ച തനിക്ക് മരിക്കുന്നതിനു മുമ്പ് സ്കൂൾ സർട്ടിഫിക്കറ്റിൽ അച്ഛ​െൻറ പേര് കൃഷ്ണൻ നായർ എന്ന് ചേർക്കണമെന്നും അതിനുവേണ്ടി നിയമ പോരാട്ടം നടത്തുമെന്നും മുരളി പറയുന്നു. അദ്ദേഹത്തി​െൻറ മകനായി മരിക്കണമെന്നാണ് ആഗ്രഹം. ജയ​െൻറ സഹോദര​െൻറ മക്കളുടെ രക്തസാമ്പിളുകളും ത​െൻറ രക്തസാമ്പിളും ശേഖരിച്ച് ഡി.എൻ.എ പരിശോധന നടത്തിയാൽ പിതൃത്വം തെളിയിക്കാനാകുമെന്ന് വിദഗ്‌ധ ഉപദേശം ലഭിച്ചിട്ടുണ്ട്. ജയന് സ്വത്തുക്കൾ ഉണ്ടോയെന്ന് അറിയില്ല. സ്വത്തിൽ താൽപര്യവുമില്ല. പക്ഷേ, ജന്മാവകാശമായ പിതൃത്വം അംഗീകരിച്ചുകിട്ടണം. ഇൗ അവകാശമുന്നയിച്ച് പൊതുവേദികളിലെത്തിയാൽ കായികമായി ഉപദ്രവിക്കുമെന്നാണ് ജയ​െൻറ സഹോദര​െൻറ മക​െൻറ ഭീഷണി. സോഷ്യൽ മീഡിയകളിലൂടെയും നേരിട്ടും സീരിയൽ താരമായ ഇയാൾ ഭീഷണിപ്പെടുത്തി. ഇതു സംബന്ധിച്ച് കൊല്ലം വെസ്റ്റ് എസ്.ഐ, സി.ഐ എന്നിവർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ജയ​െൻറ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും തന്നെക്കുറിച്ചും അമ്മ തങ്കമ്മയെ കുറിച്ചും എല്ലാ വിവരങ്ങളും അറിയാമെങ്കിലും അവർ വർഷങ്ങളായി അത് മറച്ചുവെക്കുകയാണ്. സ്കൂളിൽ ചേർത്തപ്പോൾ തന്നെ ആരെങ്കിലും അപായപ്പെടുത്തുമെന്ന് ഭയന്ന് അമ്മയുടെ ആദ്യത്തെ ഭർത്താവി​െൻറ പേര് അച്ഛ​െൻറ പേരി​െൻറ സ്ഥാനത്ത് ചേർക്കുകയായിരുന്നു. കൊല്ലം നഗരത്തിലും പരിസരങ്ങളിലും വിവിധ ജോലികൾ ചെയ്‌താണ് അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുന്നതെന്നും മുരളി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story