Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചെറുകിട മില്ലുകളുടെ...

ചെറുകിട മില്ലുകളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം ^കെസ്​ഫോമ

text_fields
bookmark_border
ചെറുകിട മില്ലുകളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം -കെസ്ഫോമ കൊല്ലം: പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന ചെറുകിട മില്ലുകളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ഈ രംഗെത്ത പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും കൊല്ലത്ത് നടന്ന കേരള സംസ്ഥാന ചെറുകിട റൈസ് ഫ്ലവർ ആൻഡ് ഓയിൽ മില്ലേഴ്സ് അസോസിയേഷൻ (കെസ്ഫോമ) സംസ്ഥാന സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. സമ്മേളനം എൻ.കെ. േപ്രമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് വി.എസ്. അൻവർ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി.എസ്. ശ്രീലാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജയചന്ദ്രബാബു കണക്ക് അവതരിപ്പിച്ചു. ഷീൻ ആൻറണി (പൈലറ്റ് സ്മിത്ത് ഇന്ത്യ), എ.ടി. ഹംസ മലപ്പുറം, എസ്.എ. വാഹിദ് കൊല്ലം, ബാലകൃഷ്ണൻ കന്നിമാരി, കെ.ജി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഗോതമ്പ് വൻകിട റോളർ ഫ്ലവർ മില്ലുകളിൽ പൊടിച്ച് ആട്ടമാവാക്കി റേഷൻ കടകൾ വഴിതന്നെ വിതരണം ചെയ്യാനുള്ള ഭക്ഷ്യ വകുപ്പ് നടപടി പിൻവലിക്കുക, പൊലൂഷൻ സർട്ടിഫിക്കറ്റിനുള്ള ഫീസ് വർധന പിൻവലിക്കുക, കാർഷിക അനുബന്ധ മേഖലയായി പരിഗണിച്ച് ആനുകൂല്യങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു. ഭാരവാഹികളായി വി.എസ്. അൻവർ ആലപ്പുഴ (പ്രസി.), പി.എസ്. ശ്രീലാൽ തിരുവനന്തപുരം (ജന.സെക്ര.), ജയചന്ദ്രൻബാബു കൊല്ലം (ട്രഷ.), എ.ടി. ഹംസ മലപ്പുറം, ജോസ് കുന്നപ്പിള്ളി (വൈസ് പ്രസിഡൻറുമാർ), ഹരീന്ദ്രനാഥ് കോഴിക്കോട്, കെ.കെ. വിശ്വംഭരൻ എറണാകുളം (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story