Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമെഡിക്കല്‍ കോളജ്...

മെഡിക്കല്‍ കോളജ് വളപ്പിലെ അനധികൃത ആംബുലന്‍സ് പാര്‍ക്കിങ്​ നിരോധിച്ചു

text_fields
bookmark_border
ആശുപത്രി, അത്യാഹിത വിഭാഗം, എസ്.എ.ടി, സൂപ്പര്‍ സ്പെഷാലിറ്റി, മോര്‍ച്ചറി എന്നിവിടങ്ങളിൽ വാഹനം നിർത്തുന്നതാണ് നിരോധിച്ചത് -ചൊവ്വാഴ്ച മുതല്‍ ഇതു പ്രാബല്യത്തിൽ വന്നു. തിരുവനന്തപുരം: മെഡിക്കല്‍ കോളജ് വളപ്പിലെ അനധികൃത ആംബുലന്‍സ് പാര്‍ക്കിങ് നിരോധിച്ചു. ആശുപത്രി, അത്യാഹിത വിഭാഗം, എസ്.എ.ടി, സൂപ്പര്‍ സ്പെഷാലിറ്റി, മോര്‍ച്ചറി എന്നിവിടങ്ങളിലെ പാര്‍ക്കിങ്ങാണ് നിരോധിച്ചത്. ചൊവ്വാഴ്ച മുതല്‍ നിരോധനം പ്രാബല്യത്തിൽ വന്നു. മെഡിക്കല്‍ കോളജ് കാമ്പസില്‍ സ്വകാര്യ ആംബുലന്‍സുകൾ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് ആശുപത്രി പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനു പുറമേ, രോഗികളുടെയും കൂട്ടിരിപ്പുകാര്‍ക്കും ബന്ധുക്കള്‍ക്കും തലവേദനയും സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് പാര്‍ക്കിങ് നിരോധനം. ഇതിനു പുറമേ, കോളജിനുള്ളില്‍ വാഹന ഗതാഗതത്തെയും ആംബുലന്‍സ് പാര്‍ക്കിങ് പലപ്പോഴും പ്രതികൂലമായി ബാധിക്കാറുണ്ട്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജ് വളപ്പില്‍ സ്വകാര്യ ആംബുലന്‍സ് ജീവനക്കാര്‍ തമ്മില്‍ തല്ലുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തി​െൻറ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. കോളജ് വളപ്പിലെ സ്വകാര്യ ആംബുലന്‍സ് പാര്‍ക്കിങ് വിഷയത്തില്‍ നേരത്തേ കോടതി ഇടപെടുകയും പാര്‍ക്കിങ് കാര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, ഇടക്കാലത്ത് കോടതി നിര്‍ദേശം കാറ്റില്‍പ്പറത്തി ഒരു വിഭാഗം ആംബുലന്‍സുകാര്‍ വീണ്ടും കോളേജ് വളപ്പ് പാര്‍ക്കിങ് താവളമാക്കി മാറ്റുകയായിരുന്നു. ഇനിമുതല്‍ രോഗികളുമായി മെഡിക്കല്‍ കോളജ് ആശുപത്രിയി അത്യാഹിത വിഭാഗത്തില്‍ ഉള്‍പ്പെടെ എത്തുന്ന സ്വകാര്യ ആംബുലന്‍സുകള്‍ രോഗികളെ ഇറക്കിയ ശേഷം ഉടന്‍തന്നെ ആശുപത്രി വളപ്പിനുപുറത്തേക്ക് പോവണം. നിര്‍ദേശങ്ങള്‍ ലംഘിച്ച് അനധികൃതമായി ആംബുലന്‍സ് പാര്‍ക്ക് ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇതിനായി മെഡിക്കല്‍ കോളജ് പൊലീസ്, ട്രാഫിക് പൊലീസ് എന്നിവരുടെ സഹായം തേടുമെന്നും അധികൃതര്‍ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story