Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകെ.എസ്​.ആർ.ടി.സിക്ക്​...

കെ.എസ്​.ആർ.ടി.സിക്ക്​ റെക്കോഡ്​ കലക്​ഷൻ, തിങ്കളാഴ്​ച 7.44 കോടി

text_fields
bookmark_border
തിരുവനന്തപുരം: മണ്ഡലകാലത്തിന് പുറമെ സർവിസ് നടത്തിപ്പ് കൂടി കാര്യക്ഷമമായതോടെ കെ.-എസ്.-ആർ.-ടി.-സിക്ക് റെക്കോഡ് കലക്ഷൻ.- തിങ്കളാഴ്ച മാത്രം 7.44 കോടി രൂപയാണ് (7,44,15,093) കലക്ഷനായി ലഭിച്ചത്. സോണുകളിൽ തിരുവനന്തപുരമാണ് മുന്നിൽ, 1.69 കോടി (1,69,32,549). സാധാരണ പി.എസ്.സി പരീക്ഷ ദിവസങ്ങളിലും നീണ്ട അവധിക്ക് മുമ്പുള്ള ദിവസങ്ങളിലും ശേഷമുള്ള പ്രവൃത്തി ദിവസങ്ങളിലുമാണ് കെ.എസ്.ആർ.ടി.സിക്ക് കൂടുതൽ കലക്ഷൻ ലഭിക്കുന്നത്. പി.-എസ്.-സി പരീക്ഷാ ദിവസങ്ങളിൽ ശരാശരി 7.-6 - 7.-12 കോടിയാണ് കലക്ഷൻ. ഡിസംബർ 24ന് ലഭിച്ച 7.-20 കോടി രൂപയായിരുന്നു (7,20,33,591) ഇതുവരെ ലഭിച്ചതിൽ ഏറ്റവും ഉയർന്ന കലക്ഷൻ. തിങ്കളാഴ്ച ഇൗ റെക്കോഡ് തിരുത്തി. പരമാവധി ബസുകൾ ഒാപറേറ്റ് ചെയ്തതും ഒപ്പം യാത്രക്കാരുടെ ആവശ്യകതക്കനുസരിച്ച് കോഴിക്കോട് േസാണിൽനിന്ന് തിരുവനന്തപുരത്തേക്കടക്കം സ്പെഷൽ സർവിസുകൾ നടത്താനായതുമാണ് കലക്ഷൻ വർധിക്കാൻ കാരണമെന്ന് കെ.എസ്.ആർ.ടി.സി എം.ഡി എ. ഹേമചന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. ഡിസംബർ മുതൽ പൊതുവെ കലക്ഷനിൽ വർധനയുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.- ഒക്ടോബർ-നവംബർ മാസങ്ങളിൽ 5.-75 കോടിയായിരുന്നു ശരാശരി കലക്ഷൻ.- ഇത് ഡിസംബേറാടെ ആറ് കോടിക്ക് മുകളിലെത്തിയിട്ടുണ്ട്.- വരുമാനവും ചെലവും തമ്മിലുള്ള അന്തരം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കലക്ഷൻ വർധന നിലവിലെ സാമ്പത്തിക പിരിമുറുക്കത്തിന് നേരിയ ആശ്വാസമാകും.-
Show Full Article
TAGS:LOCAL NEWS 
Next Story