Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅഞ്ചലിൽ ഹൈമാസ്​റ്റ്​...

അഞ്ചലിൽ ഹൈമാസ്​റ്റ്​ ലൈറ്റ്​ കണ്ണടച്ചിട്ട്​ മാസങ്ങൾ

text_fields
bookmark_border
അഞ്ചൽ: അഞ്ചൽ ടൗണിനെ ഇരുട്ടിലാക്കി ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് മാസങ്ങൾ. അഞ്ചൽ ചന്തമുക്കിൽ പ്രൈവറ്റ് ബസ്റ്റാൻഡിന് സമീപമുള്ള ലൈറ്റാണ് പ്രവർത്തനരഹിതമായത്. അഞ്ചുവർഷം മുമ്പ് 10 ലക്ഷത്തോളം രൂപ മുടക്കിയാണ് ലൈറ്റ് സ്ഥാപിച്ചത്. അതിനു ശേഷം നേരത്തേയുണ്ടായിരുന്ന തെരുവുവിളക്കുകൾ പ്രകാശിപ്പിക്കാറില്ലായിരുന്നു. ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചതിന് ശേഷം പല തവണ തകരാറിലായിട്ടുണ്ട്. പ്രതിഷേധം ശക്തമാവുേമ്പാൾ അറ്റകുറ്റപ്പണി നടത്തുകയായിരുന്നു പതിവ്. ചന്തക്കുള്ളിൽ സ്ഥാപിച്ചിരുന്ന ഹൈമാസ്റ്റ് ലൈറ്റും ഏറെ നാളായി പ്രകാശിക്കുന്നില്ല. അർധരാത്രിയോടെ ആരംഭിക്കുന്ന ചന്തയിൽ എത്തുന്നവരെയും കച്ചവടക്കാരെയും ഇവിടത്തെ വെളിച്ചക്കുറവ് ഏറെ ബുദ്ധിമുട്ടിലാക്കുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story