Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവഴിയോര വിശ്രമകേന്ദ്രം...

വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം

text_fields
bookmark_border
ചവറ: ടൂറിസം പ്രമോഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ ദീർഘദൂര യാത്രികരെ ലക്ഷ്യമിട്ട് നിർമിച്ച ടേക് എ ബ്രേക് പദ്ധതി വ്യാഴാഴ്ച നാടിന് സമർപ്പിക്കുമെന്ന് എൻ. വിജയൻപിള്ള എം.എൽ.എ, ഡി.ടി.പി.സി സെക്രട്ടറി സി. സന്തോഷ്കുമാർ, ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ കെ. രാജ്കുമാർ എന്നിവർ അറിയിച്ചു. ആധുനിക ടോയ്ലറ്റുകൾ, കോഫി ഷോപ്പ്, പാർക്കിങ് ഏരിയ, എ.ടി.എം കൗണ്ടർ, സുവനീർ ഷോപ്പ് എന്നീ സംവിധാനങ്ങളാണ് വിശ്രമകേന്ദ്രത്തിലുള്ളത്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. സി-ഡാക് കമ്പ്യൂട്ടർ കോഴ്സ് കരുനാഗപ്പള്ളി: കേന്ദ്ര സർക്കാർ മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ സി-ഡാക് തിരുവനന്തപുരത്തി​െൻറ അംഗീകൃത സ​െൻററായ സി- എയ്സ് (സ​െൻറർ ഫോർ അഡ്വൻസ്ഡ് കമ്പ്യൂട്ടർ എജുക്കേഷൻസ്) കരുനാഗപ്പള്ളി അപേക്ഷകൾ ക്ഷണിച്ചു. ഡി.സി.എ ഡിപ്ലോമ ഇൻ ഫിനാഷ്യൽ അക്കൗണ്ടിങ്, ഡാറ്റ എൻട്രി, ഓട്ടോകാഡ് പ്രവേശനത്തിന് ഡിഗ്രി, ത്രിവത്സര ഡിപ്ലോമ എൻജിനീയറിങ്. പ്രീഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി പാസായവർക്കും തത്തുല്യ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഫോൺ: 0476 2626611, 9946421503.
Show Full Article
TAGS:LOCAL NEWS 
Next Story