Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightkala nahima02

kala nahima02

text_fields
bookmark_border
attnTCR ബാസുരിയുടെ കഥകളിയാട്ടം കാണേണ്ടതുതന്നെ തൃശൂർ: വേദി 21 അശോകം, ഗ്രൂപ് കഥകളി അരങ്ങുതകർക്കുന്നു. അൽപനേരം കഴിഞ്ഞപ്പോൾ എല്ലാവരുടെയും ശ്രദ്ധയാകെ അപഹരിച്ച് സദസ്സി​െൻറ മുന്നിൽനിന്നൊരു മൂന്നുവയസ്സുകാരി പ്രകടനം തുടങ്ങി. വേദിയിൽ മുതിർന്ന ചേച്ചിമാരുടെ പ്രകടനത്തിനു സമാനമായ ഭാവങ്ങളും മുദ്രകളും പതിയപ്പതിയെ പുറത്തെടുത്തു. വേദിയിൽ നടക്കുന്നത് അതേ നിമിഷത്തിൽ കണ്ണാടിയിലെന്നപോലെ പകർത്തുകയാണ് അവൾ. ഇടക്ക് ആളുകൾ ശ്രദ്ധിക്കുന്നതു കണ്ടപ്പോൾ നാണത്തോടെ ഒപ്പമുള്ളയാളുടെ സാരിത്തുമ്പിൽ മുഖമൊളിപ്പിച്ചു. ഇത് ബാസുരി കൃഷ്ണ, മൂന്നു വയസ്സ്. കൂടെയുള്ളത് അമ്മൂമ്മ കൃഷ്ണവേണിയും മാമൻ വിഷ്ണുവും. കഥകളി ആസ്വദിക്കാനെത്തിയതാണ് ഇവർ. വേദിയിൽ നടക്കുന്ന കഥകളി കണ്ടയുടൻ അനുകരിച്ചു മിടുക്കിയായ ബാസുരിക്ക് കഥകളി പാരമ്പര്യമൊന്നും ഇല്ല. ഭരതനാട്യം, മോഹിനിയാട്ടം പോലുള്ള നൃത്തം കണ്ടും പഠിച്ചും ഏറെ പരിചയമുണ്ട്. ഇവളുടെ അമ്മ ശിൽപയും അവരുടെ അനിയത്തി ശൈത്യയും നർത്തകിമാരാണ്. ബാസുരിയുടെ അച്ഛൻ വിശ്വരാജി​െൻറ കസിൻസ് ആയ നന്ദിനിയും വിസ്മയയും നൃത്തംചെയ്യും. ഇവരുടെയെല്ലാം ചുവടുകളും മുദ്രകളും കണ്ടാണ് കുഞ്ഞുബാസുരി വളരുന്നത്. ടി.വിയിൽ കണ്ടും ചുവടുവെക്കാറുണ്ട്. പറ്റാവുന്നിടത്തെല്ലാം കഥകളി കാണാൻ അമ്മൂമ്മയോടൊപ്പം ഈ കൊച്ചുമിടുക്കി പോവും. പൂരവും ചെണ്ടമേളവുമെല്ലാം ഏറെയിഷ്ടമുള്ള ബാസുരിയെ ഇത്തിരികൂടി മുതിർന്നാൽ നൃത്തത്തിനയക്കുമെന്ന് അമ്മൂമ്മ പറഞ്ഞു. photo rzk 8320--49 ഗ്രൂപ് കഥകളി നടക്കുന്ന 'അശോക'ത്തി​െൻറ സദസ്സിൽ കഥകളി മുദ്രകൾ അനുകരിക്കുന്ന മൂന്നുവയസ്സുകാരി ബാസുരി കൃഷ്ണ
Show Full Article
TAGS:LOCAL NEWS 
Next Story