Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിശപ്പുരഹിത കേരളം...

വിശപ്പുരഹിത കേരളം പദ്ധതി: അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
തിരുവനന്തപുരം: ജില്ലയിൽ 'വിശപ്പുരഹിതകേരളം' പദ്ധതി നടപ്പാക്കുന്നതിനായി മേഖലയിൽ സേവനപരിചയമുള്ളവർ പദ്ധതിയുമായി സഹകരിക്കണമെന്ന് കലക്ടർ ഡോ.കെ. വാസുകി അറിയിച്ചു. ആവശ്യക്കാർക്ക് കുറഞ്ഞ നിരക്കിൽ ഒരു നേരത്തെ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ പ്രാരംഭഘട്ടത്തിനാവശ്യമായ ഫണ്ടും സബ്സിഡി നിരക്കിൽ ഉൽപന്നങ്ങൾ ലഭ്യമാക്കുന്നതിനുള്ള സൗകര്യവും സർക്കാർ നൽകും. ഈ മേഖലയിൽ സേവനപരിചയമുള്ള സന്നദ്ധ സംഘടനകൾ, ചാരിറ്റബിൾ സൊസൈറ്റികൾ, സർക്കാറിതര സന്നദ്ധ സംഘടനകൾ, കുടുംബശ്രീ യൂനിറ്റുകൾ, മുൻപരിചയമുള്ള വ്യവസായസംരംഭകർ എന്നിവർ 16ന് വൈകീട്ട് അഞ്ചിനുമുമ്പ് െപ്രാപ്പോസൽ, എസ്റ്റിമേറ്റ് എന്നിവ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല സൈപ്ല ഓഫിസിൽ സമർപ്പിക്കണം. പൂർണമായും ഗ്രീൻേപ്രാട്ടോക്കോൾ പ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. ഫോൺ. 0471 2731240. നഗരസഭ അദാലത് തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം അപേക്ഷ സമർപ്പിച്ചവരുടെ രേഖകൾ പരിശോധിക്കുന്നതിനും പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനുമായി നഗരസഭയിൽ അദാലത് ആരംഭിച്ചതായി മേയർ വി.കെ. പ്രശാന്ത് അറിയിച്ചു. കഴക്കൂട്ടം, ഉള്ളൂർ, ശ്രീകാര്യം, വട്ടിയൂർക്കാവ് സോണലുകളിൽ കഴിഞ്ഞ അഞ്ച്, ആറ് തീയതികളിൽ അദാലത് പൂർത്തിയായി. ചൊവ്വാഴ്ച ആരംഭിച്ച ആറ്റിപ്ര, കടകംപള്ളി, വിഴിഞ്ഞം, തിരുവല്ലം സോണൽ ഓഫിസുകളിലെ അദാലത് ബുധനാഴ്ച അവസാനിക്കും. അദാലത്തിൽ ഹാജരാകാൻ കഴിയാത്തവർക്കായി നഗരസഭ പ്രധാന ഓഫിസിൽ 11 മുതൽ 15 വരെ നടക്കുന്ന അദാലത്തിൽ പങ്കെടുക്കാം. വാർഡ് കൗൺസിലറുടെ കത്ത്, പ്രമാണത്തി​െൻറ പകർപ്പ്, വസ്തുവി​െൻറ കരം തീരുവ രസീത് (2017--18), കുടുംബാംഗങ്ങളുടെ ആധാർ, റേഷൻ കാർഡ് (പഴയതും പുതിയതും), പാസ്പോർട്ട് സൈസ് ഫോട്ടോ, വീട് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് മുന്നിൽനിന്ന് എടുത്തിട്ടുള്ള ഫോട്ടോ, അപേക്ഷക​െൻറ ബാങ്ക് പാസ്ബുക്കി​െൻറ പകർപ്പ് എന്നിവ ഉൾപ്പെടെ ഹാജരാകണം. ഉപയോഗശൂന്യമായ ടയറുകളും ചില്ല് മാലിന്യവും ഇന്ന് ശേഖരിക്കും തിരുവനന്തപുരം: 'എ​െൻറ നഗരം സുന്ദരനഗരം' പദ്ധതിയുടെ ഭാഗമായി ഉപയോഗശൂന്യമായ ടയറുകളും ചില്ല് മാലിന്യവും ശേഖരിക്കുന്നതിനുള്ള നഗരസഭയുടെ പ്രത്യേക പരിപാടി ബുധനാഴ്ച നടക്കും. നിലവിൽ എയ്റോബിക് ബിൻ യൂനിറ്റുകളിലും മെറ്റീരിയൽ റിക്കവറി ഫെസിലിറ്റികളിലും ഫെബ്രുവരി, മേയ്, ആഗസ്റ്റ്, നവംബർ മാസങ്ങളിലെ രണ്ടാമത്തെ ആഴ്ചയിൽ ഇവ ശേഖരിക്കുന്നുണ്ട്. ഈ സൗകര്യം ലഭ്യമല്ലാത്ത സ്ഥലങ്ങളിലാണ് പ്രത്യേക ശേഖരണകേന്ദ്രങ്ങൾ ഒരുക്കുന്നത്. കഴക്കൂട്ടം, ശ്രീകാര്യം, തിരുവല്ലം, കോവളം, നേമം, കുടപ്പനക്കുന്ന്, ചാക്ക വൈ.എം.എ, വഞ്ചിയൂർ, ശാസ്തമംഗലം, പുത്തരിക്കണ്ടം, വട്ടിയൂർക്കാവ് എന്നിവിടങ്ങളിലാണ് ഈ പ്രത്യേക ശേഖരണകേന്ദ്രങ്ങൾ പ്രവർത്തിക്കുക. രാവിലെ എട്ട് മുതൽ ഉച്ചക്ക് 12 വരെ കൗണ്ടറുകൾ പ്രവർത്തിക്കുന്നതാണ്. ശേഖരിക്കപ്പെടുന്ന മാലിന്യം യഥാസമയം നഗരസഭ ശാസ്ത്രീയ പരിപാലനത്തിനായി മാറ്റുമെന്ന് മേയർ അറിയിച്ചു. കഴക്കൂട്ടം വാർഡ് കമ്മിറ്റി ഓഫിസിന് സമീപം, കാര്യവട്ടം കോളജിന് സമീപം, വാഴമുട്ടം ഗവ. സ്കൂളിന് സമീപം, പാപ്പനംകോട് എൻജിനീയറിങ് കോളജിന് സമീപം, കുടപ്പനക്കുന്ന് കൺകോഡിയ സ്കൂളിന് സമീപം, ചാക്ക വൈ.എം.എക്ക് സമീപം, വഞ്ചിയൂർ ജങ്ഷൻ, പൈപ്പിൻമൂട് ജങ്ഷൻ, പുത്തരിക്കണ്ടം മൈതാനം, വട്ടിയൂർക്കാവ് വാർഡ് കമ്മിറ്റി ഓഫിസിന് സമീപം, കോവളം തിയറ്റർ ജങ്ഷൻ എന്നീ കേന്ദ്രങ്ങളിലാണ് ബുധനാഴ്ച ഇവ ശേഖരിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story