Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിജയ്, സൂര്യ ആരാധകർ...

വിജയ്, സൂര്യ ആരാധകർ ഏറ്റുമുട്ടി

text_fields
bookmark_border
ഒരാൾക്ക് ഗുരുതര പരിക്ക് വിളപ്പിൽ: തെന്നിന്ത്യൻ സിനിമാ താരങ്ങളായ . സൂര്യ ആരാധകനായ യുവാവിന് ഗുരുതര പരിക്ക്. വിളപ്പിൽശാല കാരോട് കരിമരത്തിൻമൂട് വീട്ടിൽ ഷിജുവിനാണ് (22) തലക്ക് ഗുരുതരമായി പരിക്കേറ്റത്. വിളപ്പിൽശാല ചെറുകോട് ജങ്ഷനിലാണ് കഴിഞ്ഞദിവസം രാത്രി സംഘർഷമുണ്ടായത്. ചെറുകോട് ജങ്ഷനിൽ നാട്ടുകാർ ചേർന്ന് കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിച്ചിരുന്നു. പരിപാടിക്കുശേഷം സൂര്യ അഭിനയിച്ച സിനിമയിലെ പാട്ടുകളിട്ട് ഷിജുവും സംഘവും നൃത്തം ചെയ്തു. ഈ സമയം വിജയ് ഫാൻസുകാരായ ഇരുപതോളം പേർ വിജയ് അഭിനയിച്ച സിനിമയിലെ പാട്ടിടണമെന്ന ആവശ്യവുമായി രംഗത്തെത്തി. ഇത് സൂര്യ ആരാധകർ അംഗീകരിച്ചില്ല. തുടർന്ന് നടന്ന വാക്കുതർക്കം കൈയാങ്കളിയിലെത്തുകയായിരുന്നു. ഇതിനിടെ വിജയ് ആരാധകരിലൊരാൾ കമ്പിപ്പാര കൊണ്ട് ഷിജുവി​െൻറ തലക്കടിച്ചു. തല രണ്ടായി പിളർന്നനിലയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഷിജുവിന് അടിയന്തര ശസ്ത്രക്രിയ നടത്തി. അപകടനില തരണം ചെയ്തതിനെ തുടർന്ന് ഷിജുവിനെ വിളപ്പിൽശാല ആശുപത്രിയിലേക്ക് മാറ്റി. വിളപ്പിൽശാല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story