Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

തിരുവനന്തപുരം^കാസര്‍കോട് ആകാശ റെയില്‍പാത പരിഗണനയിൽ

text_fields
bookmark_border
തിരുവനന്തപുരം-കാസര്‍കോട് ആകാശ റെയില്‍പാത പരിഗണനയിൽ കോഴിക്കോട്: തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ എലിവേറ്റഡ് ട്രാക്ക് (ആകാശ റെയില്‍പാത) നിര്‍മിക്കുന്നതിനുള്ള സാധ്യത റെയില്‍വേ പരിശോധിക്കുന്നു. ഇതുസംബന്ധിച്ച് പരിശോധന നടത്താന്‍ റെയില്‍വേ ടെക്‌നിക്കല്‍ വിങ്ങിനോട് ആവശ്യപ്പെടുമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.കെ. കുല്‍ശ്രേഷ്ഠ കോഴിക്കോട്ട് പറഞ്ഞു. വാര്‍ഷികപരിശോധനയുടെ ഭാഗമായി കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തില്‍ നടത്താനുദ്ദേശിക്കുന്ന പദ്ധതിക്ക് 57,000 കോടി രൂപ വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിൽ റെയിൽപാത വികസിപ്പിക്കുന്നതിനായി സ്ഥലം ലഭിക്കാൻ പ്രയാസമാണ്. സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കാലതാമസവും ഉണ്ടാകുന്നു. ഇതിനെതുടർന്നാണ് ആകാശ റെയിൽപാതയുടെ സാധ്യത പരിശോധിക്കുന്നത്. മെമു തീവണ്ടി കോഴിക്കോട്ടേക്ക് നീട്ടുന്നതിനാവശ്യമായ സൗകര്യങ്ങളുണ്ടോ എന്ന് പരിശോധിച്ചശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വേഗത്തിനൊപ്പം സുരക്ഷക്കും റെയില്‍വേ പ്രാധാന്യം നല്‍കുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ നടക്കുന്നതുകൊണ്ടാണ് ഇപ്പോള്‍ തീവണ്ടികള്‍ വൈകുന്നത്. കുറച്ചു മാസങ്ങള്‍ കൂടി യാത്രക്കാര്‍ക്ക് ഇതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടതായി വരും. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതി​െൻറ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണ റെയില്‍വേയിലെ വിവിധ വകുപ്പ് തലവന്മാരായ നരേഷ് ലാല്‍വാനി, എസ്. അനന്തരാമന്‍, പ്രിയംവദ വിശ്വനാഥന്‍, കെ. മനോഹരന്‍ തുടങ്ങിയവരും അദ്ദേഹേത്താടൊപ്പമുണ്ടായിരുന്നു. റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ മാസം 19ന് തിരുവനന്തപുരത്ത് കേരളത്തില്‍ നിന്നുള്ള എം.പി മാരുടെ യോഗം ചേരും. വാര്‍ഷികപരിശോധനക്കിടെ ലഭിച്ച നിവേദനങ്ങളെക്കുറിച്ചും ആവശ്യങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story