Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഅധ്യയന...

അധ്യയന വർഷാരംഭത്തിനുമുമ്പ്​ സ്​കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ്​ ഉറപ്പാക്കണം ^ബാലാവകാശ കമീഷൻ

text_fields
bookmark_border
അധ്യയന വർഷാരംഭത്തിനുമുമ്പ് സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പാക്കണം -ബാലാവകാശ കമീഷൻ തിരുവനന്തപുരം: അധ്യയന വർഷം ആരംഭിക്കുന്നതിനുമുമ്പ് സ്കൂൾ കെട്ടിടങ്ങളുടെ ബലക്ഷമത ഉറപ്പുവരുത്താൻ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമീഷ​െൻറ ഉത്തരവ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ, പൊതുമരാമത്ത് ചീഫ് എൻജിനീയർ, തദ്ദേശ ഭരണ സെക്രട്ടറി എന്നിവർ ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കമീഷൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകി. എല്ലാ സ്കൂൾ കെട്ടിടങ്ങൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടെന്ന് ജില്ല കലക്ടർമാരിൽനിന്ന് റിപ്പോർട്ട് വാങ്ങണം. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങളിൽ ക്ലാസ് എടുക്കുന്നില്ലെന്നും കുട്ടികൾക്ക് സുരക്ഷിതമായ വിദ്യാഭ്യാസം ലഭിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കലക്ടർമാർ ബന്ധപ്പെട്ട അധികാരികളിൽനിന്ന് റിപ്പോർട്ട് വാങ്ങിക്കണമെന്നും ഉത്തരവിൽ പറയുന്നു. വീഴ്ച വരുത്തുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുന്നതിന് തദ്ദേശ ഭരണ സെക്രട്ടറി നടപടി സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. സർക്കാർ സ്കൂളുകളിൽ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി പുതിയതു പണിയുമ്പോൾ ആവശ്യമായ എല്ലാ അധികാരികളുടെയും അനുവാദം വാങ്ങണമെന്നും നിർമാണത്തി​െൻറ സമയക്രമത്തിൽ വ്യത്യാസം ഉണ്ടാവുകയാണെങ്കിൽ ഏതെല്ലാം അധികാരികളിൽനിന്ന് അനുമതി വാങ്ങണമെന്നും വ്യക്തമാക്കി ചീഫ് സെക്രട്ടറി, തദ്ദേശ സെക്രട്ടറി, ഡി.പി.ഐ തുടങ്ങിയവർ മാർഗരേഖ പുറപ്പെടുവിക്കണം. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടങ്ങൾക്ക് ബന്ധപ്പെട്ട അധികാരികൾ എന്തു കൊണ്ട് അത് നൽകുന്നില്ല എന്ന് മനസ്സിലാക്കി വേണ്ട നടപടികൾ സ്വീകരിക്കാൻ ഡി.പി.ഐ ഉപവിദ്യാഭ്യാസ അധികാരികൾക്ക് നിർദേശം നൽകണമെന്നും കമീഷൻ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story