Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൃത്യസമയത്ത് റേഷൻ...

കൃത്യസമയത്ത് റേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കണമെന്ന്​ വ്യാപാരികൾ

text_fields
bookmark_border
തിരുവനന്തപുരം: വാതിൽപ്പടി വിതരണം നടത്തുന്ന സിവിൽ സപ്ലൈസ് കോർപറേഷൻ കൃത്യസമയത്ത് റേഷൻ സാധനങ്ങൾ കടകളിൽ എത്തിക്കണമെന്ന് ഓൾ ഇന്ത്യ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ഈ മാസം വിതരണം ചെയ്യേണ്ട അരി ഇതുവരെ കടകളിൽ എത്തിക്കാത്തതുമൂലം ഒരു മണി അരി പോലും സ്റ്റോക്കില്ല. കൂടുതൽ ജീവനക്കാരെയും വാഹനവും ഏർപ്പാടാക്കി വിതരണത്തിൽ കൃത്യത വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കിടാരക്കുഴി സോമൻ, സെക്രട്ടറിമാരായ എ.ആർ. ബാലൻ, ആൻറണി പാലക്കുഴി, സംസ്ഥാന വൈസ് പ്രസിഡൻറ് പാറശ്ശാല സന്തോഷ്, ജില്ല പ്രസിഡൻറ് ആർ. വേണുഗോപാൽ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story