Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightആശുപത്രി മാലിന്യ...

ആശുപത്രി മാലിന്യ സംസ്കരണ പദ്ധതി ഉപേക്ഷിക്കണം ^സുധീരൻ

text_fields
bookmark_border
ആശുപത്രി മാലിന്യ സംസ്കരണ പദ്ധതി ഉപേക്ഷിക്കണം -സുധീരൻ തിരുവനന്തപുരം: പെരിങ്ങമ്മലയിലെ നിർദിഷ്ട ആശുപത്രി മാലിന്യ സംസ്കരണ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് വി.എം. സുധീരൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യെപ്പട്ടു. മേഖലയുടെ അതിജൈവവൈവിധ്യ പ്രാധാന്യം അവഗണിച്ച് ആശുപത്രി മാലിന്യ സംസ്കരണ യൂനിറ്റ് കൊണ്ടുവരാൻ ശ്രമിക്കുന്നത് സാമാന്യബുദ്ധിക്കു നിരക്കുന്നതല്ല. രാജഭരണകാലത്ത് ഭക്ഷ്യദൗർലഭ്യം പരിഹരിക്കുന്നതിന് നെൽകൃഷി ചെയ്യുന്നതിന് ആദിവാസികൾക്കായി നൽകിയ നിലം നിയമവിരുദ്ധമായി എങ്ങനെ ഐ.എം.എയുടെ പക്കലെത്തിയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. പദ്ധതിക്ക് ആധാരമാക്കിയിരിക്കുന്നത് വസ്തുതകളെ മറച്ചുവെച്ച് അണ്ണാമല യൂനിവേഴ്സിറ്റി തയാറാക്കിയ പരിസ്ഥിതി ആഘാത പഠന റിപ്പോർട്ടാണ്. റിപ്പോർട്ടിൽ പറയുന്ന പലകാര്യങ്ങളും വസ്തുതാവിരുദ്ധമാണ്. സമീപ പ്രദേശത്തെ ആദിവാസി സെറ്റിൽമ​െൻറുകളെക്കുറിച്ചും ജലസ്രോതസ്സുകളെക്കുറിച്ചും ഒരു പരാമർശവും റിപ്പോർട്ടിൽ ഇല്ല. പദ്ധതിയെക്കുറിച്ച് പരിശോധിക്കാതെയും ജനഹിതമാരാതെയും പിന്തുണ കൊടുക്കാൻ ആരോഗ്യവകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും തയാറാകരുതായിരുന്നു. ഇൗ സാഹചര്യത്തിൽ പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയാറാകണമെന്ന് സുധീരൻ കത്തിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story