Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപൊതുസ്​ഥലങ്ങൾ...

പൊതുസ്​ഥലങ്ങൾ കൈയേറുന്നതിനെതിരെ സുപ്രീംകോടതി ഉത്തരവ്​ പിൻവലിക്കണം ^കേരള യുക്​തിവാദി സംഘം

text_fields
bookmark_border
പൊതുസ്ഥലങ്ങൾ കൈയേറുന്നതിനെതിരെ സുപ്രീംകോടതി ഉത്തരവ് പിൻവലിക്കണം -കേരള യുക്തിവാദി സംഘം തിരുവനന്തപുരം: ബോണക്കാട് സംഭവത്തി​െൻറ പശ്ചാത്തലത്തിൽ ജാതി-മത സംഘടനകൾ പൊതുസ്ഥലങ്ങൾ കൈയേറി ആധിപത്യം സ്ഥാപിക്കുെന്നന്നാരോപിച്ച് കേരള യുക്തിവാദി സംഘം സെക്രട്ടറിയേറ്റിന് മുന്നിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. യു. കലാനാഥൻ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഉപേയാഗത്തിക്കാത്ത പൊതുഭൂമിയുടെ സമഗ്രമായ ഒരു ഭൂരേഖാ റെക്കോർഡ് തയാറാക്കി പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുസ്ഥലങ്ങളും റോഡുകളും കൈയേറി അനധികൃതമായി നിർമിച്ചിട്ടുള്ള വിവിധ മതങ്ങളുടെ ആരാധനാലയങ്ങളും മറ്റുകെട്ടിടങ്ങളും പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.എൻ. അനിൽകുമാർ, ജനറൽ സെക്രട്ടറി രാജഗോപാൽ വാകത്താനം, സെക്രട്ടറി എൻ.എം. നടരാജൻ, എൻ.കെ. ഇസ്ഹാക്ക്, ജില്ല പ്രസിഡൻറ് ടി.എസ്. പ്രദീപ്, സെക്രട്ടറി കെ. വിജയകുമാർ, ജോയൻറ് സെക്രട്ടറി ഷാജി കിഴക്കേടത്ത്, എ. ലാൽസലാം, അഡ്വ. സി.ആർ. ഒാമനക്കുട്ടൻ, ഡോ. ജി. ജയകുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story