Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുതുവത്സരാഘോഷവും...

പുതുവത്സരാഘോഷവും ഗായകരെ ആദരിക്കലും

text_fields
bookmark_border
തിരുവനന്തപുരം: കരമന ശാസ്ത്രി നഗർ അസോസിയേഷ​െൻറ ഒരു വർഷം നീളുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുതുവത്സര പരിപാടികൾ സംഘടിപ്പിച്ചു. സംഗീതസംവിധായകനും ഗായകനുമായ പന്തളം ബാലൻ ഉദ്ഘാടനം ചെയ്തു. ഗായകരായ എൻ.എസ്. അനിതകുമാരി, എഫ്. സൽമ, എസ്. ശ്രുതി, എൻ.ആർ.െക. ദിവ്യ, എൻ.ആർ.കെ. ദീപ എന്നിവരെ ചടങ്ങിൽ സുവർണ ജൂബിലി ഉപഹാരം നൽകി ആദരിച്ചു. തുടർന്ന് വാദ്യോപകരണ സംഗീത വിദഗ്ധൻ ബി. വേണുഗോപാലൻ നായരുടെ നേതൃത്വത്തിൽ സംഗീതസന്ധ്യ നടന്നു. സുവർണ ജൂബിലി അവാർഡ് ജേതാക്കൾക്ക് പുറമെ എ.ബി. പ്രദീപ് കുമാർ, പി. സുരേശൻ, ശശിധരൻ നായർ, സുകുമാരൻ നായർ, ഹരീന്ദ്രൻ, അനിൽകുമാർ, രാജേഷ്കുമാർ, നിസ എന്നിവരും ഗാനങ്ങൾ ആലപിച്ചു. ശാസ്ത്രി നഗർ അസോസിയേഷൻ വൈസ് പ്രസിഡൻറ് ഡി. ശ്രീനിവാസൻ, കൗൺസിലർ കരമന അജിത്, കോഒാഡിനേഷൻ ഒാഫ് തമലം റസിഡൻറ് അസോസിയേഷൻ പ്രസിഡൻറ് ബി. മോഹൻദാസ്, ബി. വേണുേഗാപാലൻ നായർ, സെക്രട്ടറി പി.ആർ. ശ്രീകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എൻ. സോമരാജൻ, ട്രഷറർ എസ്. ജയിൽകുമാർ, ജോയൻറ് സെക്രട്ടറി വി. അജിത്കുമാർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story