Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightയാത്രക്കാരെ...

യാത്രക്കാരെ ബോധവത്കരിച്ച് സ്​റ്റുഡൻറ്​​ പൊലീസ്

text_fields
bookmark_border
നേമം: നിരത്തിൽ ഹെൽമറ്റ് വെക്കാതെയും സുരക്ഷ ബൽറ്റ് ധരിക്കാതെയും അപകടങ്ങൾ ക്ഷണിച്ചുവരുത്തി വാഹനമോടിക്കുന്നവരെ ബോധവത്കരിച്ച് സ്റ്റുഡൻറ് പൊലീസ്. നേമം പൊലീസി​െൻറ നേതൃത്വത്തിൽ പുന്നമൂട് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് ആണ് ട്രാഫിക് ബോധവത്കരണവുമായി കഴിഞ്ഞ ദിവസം നിരത്തിലിറങ്ങിയത്. കരമന--കളിയിക്കാവിള ദേശീയപാതയിലായിരുന്നു കുട്ടി പൊലീസി‍​െൻറ ബോധവത്കണം. ദേശീയപാതയിൽ സ്ഥിരമായി അപകട മരണങ്ങൾ പതിവായ പശ്ചാത്തലത്തിലാണ് കുട്ടിപൊലീസ് രംഗത്തെത്തിയത്. ട്രാഫിക് നിയമങ്ങൾ പാലിക്കുക, നിയമ ലംഘനങ്ങൾ നടത്താതിരിക്കുക എന്നീ നിർദേശങ്ങളടങ്ങിയ ലഘുലേഖകളും വിതരണം ചെയ്തു. കല്ലിയൂർ പഞ്ചായത്ത് പ്രസിഡൻറ് ആർ. രാജലക്ഷ്മി, കൗൺസിലർ എം.ആർ. ഗോപൻ, നേമം പൊലീസ് ഇൻസ്പെക്ടർ കെ. പ്രദീപ്‌, എസ്.ഐമാരായ എസ്.എസ്. സജി, എസ്. വിമൽ, കമ്യൂണിറ്റി റിലേഷൻ ഓഫിസർ ടി. എഡ്വിൻ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story