Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​ത്രീകളുടെ ആശങ്കകൾ...

സ്​ത്രീകളുടെ ആശങ്കകൾ അകറ്റാൻ വനിത കമീഷന്‍ മുന്‍കൈയെടുക്കണം ^ഗവര്‍ണര്‍

text_fields
bookmark_border
സ്ത്രീകളുടെ ആശങ്കകൾ അകറ്റാൻ വനിത കമീഷന്‍ മുന്‍കൈയെടുക്കണം -ഗവര്‍ണര്‍ തിരുവനന്തപരം: ഐ.പി.സി 498 എയുമായി ബന്ധപ്പെട്ട വിധിയില്‍ സ്ത്രീകൾക്കുള്ള ആശങ്കകള്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പെടുത്താന്‍ സംസ്ഥാന വനിത കമീഷന്‍ മുന്‍കൈയെടുക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം. വനിത കമീഷന്‍ വി.ജെ.ടി ഹാളില്‍ സംഘടിപ്പിച്ച ഐ.പി.സി 498 എയുമായി ബന്ധപ്പെട്ട 'സുപ്രീംകോടതി വിധിയും അനന്തരഫലവും' സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിധിക്കെതിരെ ഒരു സംഘടന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. വനിത കമീഷന് ഈ കേസില്‍ കക്ഷിചേരാവുന്നതാണ്. ദേശീയ വനിത കമീഷന്‍ മുഖേന പ്രശ്‌നങ്ങള്‍ സുപ്രീംകോടതി മുമ്പാകെ അവതരിപ്പിക്കാവുന്നതാണെന്നും ഗവര്‍ണര്‍ നിർദേശിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് ജില്ല കോടതികളിലും ഹൈകോടതിയിലും വനിത കമീഷന്‍ സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കണം. വനിതകളുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള വിവിധ നിയമങ്ങളില്‍ വരുത്തിയ ഭേദഗതികളെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ അറിവുണ്ടാവണം. ഇത്തരം ഭേദഗതികള്‍ മലയാളത്തിലാക്കി പൊലീസ് സ്‌റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കാൻ സംസ്ഥാന പൊലീസ് മേധാവി നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജയില്‍ മേധാവി ആര്‍. ശ്രീലേഖ മുഖ്യപ്രഭാഷണം നടത്തി. വനിത കമീഷന്‍ അധ‍്യക്ഷ എം.സി. ജോസഫൈന്‍ അധ്യക്ഷത വഹിച്ചു. അംഗങ്ങളായ ഇ.എം. രാധ, എം.എസ്. താര, ഷാഹിദ കമാല്‍, ഷിജി ശിവജി, സുപ്രീംകോടതി അഭിഭാഷക കീര്‍ത്തിസിങ് എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story