Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightചന്ദനമരം മുറിച്ച്...

ചന്ദനമരം മുറിച്ച് കടത്തൽ, ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
കിളിമാനൂർ: ചന്ദനമരം മുറിച്ചു കടത്തൽ സംഘത്തിലെ ഒരാൾ കൂടി കിളിമാനൂർ പൊലീസി​െൻറ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി ഒതുക്കുങ്ങൽ മൂച്ചിക്കാട്‌ വീട്ടിൽ അഷറഫ് ആണ് (40) അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഡിസംബറിൽ കിളിമാനൂർ പൊലീസും റൂറൽ ഷാഡോ സംഘവും ചേർന്ന് അഞ്ചുപേരെ പിടികൂടിയിരുന്നു. പിടിയിലായവർ മുറിച്ചുകടത്തുന്ന ചന്ദനമരങ്ങൾ അഷറഫ് ആണ് വാങ്ങിയിരുന്നത്. വിവിധ ജില്ലകളിലും കിളിമാനൂർ, വർക്കല, പാലോട് , പോത്തൻകോട് സ്റ്റേഷൻ അതിർത്തികളിലെയും വിവിധ ഭാഗങ്ങളിൽ വീടുകളിലും ക്ഷേത്രങ്ങളിലും നട്ടുവളർത്തിയിരുന്ന നിരവധി ചന്ദനമരങ്ങളാണ് സംഘത്തി​െൻറ നേതൃത്വത്തിൽ മുറിച്ചുകടത്തിയിരുന്നത്. ചന്ദനക്കടത്ത് പതിവായതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കിളിമാനൂർ സി.ഐ പ്രദീപ് കുമാറി​െൻറ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story