Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightശലഭമേള: ജില്ലക്ക്​...

ശലഭമേള: ജില്ലക്ക്​ കിരിടം

text_fields
bookmark_border
തിരുവനന്തപുരം: ദേശീയബാലതരംഗത്തി​െൻറ 17ാമത് 'ശലഭമേള' സമാപിച്ചു. 187 പോയൻറ് നേടി ജില്ല ഒന്നാംസ്ഥാനം നേടി. എറണാകുളം, ആലപ്പുഴ ജില്ലകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അഞ്ച് തരംഗങ്ങളിലായി നടന്ന മത്സരത്തിൽ നറുതരംഗത്തിൽ ൈക്രസ്റ്റ് നഗർ സ്കൂളിലെ മഹിമ എ. പിള്ളയും, തളിർതരംഗത്തിൽ കാർമൽ സ്കൂളിലെ അലീനയും, ഡോ. ജി.ആർ. പബ്ലിക് സ്കൂളിലെ എ.പി. അക്ഷിതും കെ. അജിത്തും കതിർതരംഗത്തിൽ ഗവ. യു.പി.എസ് കടയ്ക്കലിലെ അഭിനന്ദ പി. അരവിന്ദും, എസ്. എം.ഡി പബ്ലിക് സ്കൂളിലെ പി. ആനന്ദ് ഭൈരവ് ശർമയും, മലർതരംഗത്തിൽ കാർമൽ സ്കൂളിലെ ഗൗരീകൃഷ്ണയും, വഴുതക്കാട് ചിന്മയാ വിദ്യാലയത്തിലെ അശ്വൻ ബി.എസും, നിറതരംഗത്തിൽ കോട്ടൺ ഹിൽ, എസ്. എസ് ഗവ. ഗേൾസ് ഹൈസ്കൂളിലെ രേവതിനാഥും വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ ആരോമൽ ബി.എസും ശലഭറാണി, ശലഭരാജ പട്ടങ്ങൾ നേടി. കൂടുതൽ പോയൻറ് നേടി വഴുതക്കാട് ചിന്മയ വിദ്യാലയം കെ. കരുണാകരൻ എവർറോളിങ് േട്രാഫിയും, കുടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിന് എ. വെങ്കിടാചല സ്വമി സ്മാരക എവർറോളിങ് േട്രാഫി ശ്രീമൂകാംബിക സ്കൂൾ ഓഫ് ഡാൻസും നേടി.
Show Full Article
TAGS:LOCAL NEWS 
Next Story