Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​കൂൾ പി.ടി.എ...

സ്​കൂൾ പി.ടി.എ പിരിച്ചുവിട്ട നടപടി ഹൈകോടതി സ്​റ്റേ ചെയ്​തു

text_fields
bookmark_border
നെടുമങ്ങാട്: ഗവ. ഗേള്‍സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പി.ടി.എ കമ്മിറ്റി പിരിച്ചുവിട്ട വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്തരവിന് ഹൈകോടതിയുടെ സ്റ്റേ. 2017--18 വര്‍ഷത്തെ പി.ടി.എ ജനറല്‍ ബോഡി യോഗം തെരഞ്ഞെടുത്ത കമ്മിറ്റിയെയാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ പിരിച്ചുവിട്ടത്. മുനിസിപ്പല്‍ ചെയര്‍മാന്‍ മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, മൂന്ന് കൗണ്‍സിലര്‍മാര്‍ എന്നിവർ പെങ്കടുത്ത പൊതുയോഗമാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. എന്നാല്‍ ഒരു വിഭാഗം മുന്നോട്ടുെവച്ച ആളിനെ തെരഞ്ഞടുപ്പില്‍ പ്രസിഡൻറാക്കി വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. ഇതിനെതുടര്‍ന്ന് ചില കൗണ്‍സിലര്‍മാര്‍ ഡി.ഡിക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് രണ്ട് അംഗങ്ങള്‍ കൂടിപ്പോയി എന്ന കാരണം പറഞ്ഞ് ഡി.ഡി കമ്മിറ്റി പിരിച്ചുവിട്ടത്. എന്നാല്‍ കോടികളുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് കമ്മിറ്റിയില്‍ രണ്ടുപേരക്കൂടി ഉള്‍പ്പെടുത്തിയെന്നാണ് അധികൃത ഭാഷ്യം. നിലവില്‍ 25 പേരടങ്ങുന്ന കമ്മിറ്റിയില്‍ 15 രക്ഷിതാക്കളും 10 അധ്യാപക പ്രതിനിധികളുമാണുള്ളത്. പിരിച്ചുവിട്ട ഉത്തരവിനെതിരെ തെരഞ്ഞെടുക്കപ്പെട്ട പി.ടി.എ കമ്മിറ്റി ഭാരവാഹികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story