Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right...

കൊച്ചുവേളി^ബംഗളൂരു^മൈസൂർ പ്രതിവാര എക്സ്​പ്രസ് ജനുവരി മധ്യത്തോടെ ഓടിത്തുടങ്ങും

text_fields
bookmark_border
കൊച്ചുവേളി-ബംഗളൂരു-മൈസൂർ പ്രതിവാര എക്സ്പ്രസ് ജനുവരി മധ്യത്തോടെ ഓടിത്തുടങ്ങും കൊല്ലം: കൊച്ചുവേളിയിൽനിന്ന് ബംഗളൂരു വഴി മൈസൂരുവിലേക്കുള്ള പ്രതിവാര എക്സ്പ്രസ് െട്രയിൻ ജനുവരി മധ്യത്തോടെ ഓടിത്തുടങ്ങുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. റെയിൽവേ ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ജനുവരി പകുതിയോടെ െട്രയിൻ ഓടിക്കാൻ ധാരണയായതെന്നും കൊടിക്കുന്നിൽ അറിയിച്ചു. തിരുവനന്തപുരം-ബംഗളൂരു സെക്ടറിൽ കൂടുതൽ െട്രയിനുകൾ ഓടിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ഇതുവരെ പൂർണമായും റെയിൽവേ പരിഗണിച്ചിട്ടില്ല. സൗകര്യത്തിന് െട്രയിനുകൾ കിട്ടാത്തതുമൂലം യാത്രക്കാർ സ്വകാര്യ ബസുകളിൽ ഭീമമായ യാത്രക്കൂലി കൊടുത്താണ് ബംഗളൂരുവിൽനിന്ന് നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. റെയിൽ ബോർഡി​െൻറ അഡ്വൈസർ രാജീവ് സഗ്സേന, എക്സിക്യൂട്ടിവ് ഡയറക്ടർ (കോച്ച്സ്) മന്ദീപ് സിങ് ബാട്ടിയ എന്നിവരുമായാണ് കൊടിക്കുന്നിൽ ചർച്ച നടത്തിയത്. കേരളത്തിൽനിന്നുള്ള ബംഗളൂരു യാത്രക്കാരുടെ ആവശ്യം മുൻനിർത്തി ഈ പ്രതിവാര െട്രയിൻ ദിവസസേനയാക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന് എം.പി അറിയിച്ചു. എല്ലാ വെള്ളിയാഴ്ചയും വൈകീട്ട് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് ശനിയാഴ്ച കൊച്ചുവേളിയിലെത്തും. ഞായറാഴ്ച വൈകീട്ട് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ ഒമ്പതിന് ബംഗളൂരുവിലെത്തി അവിടെനിന്ന് മൈസൂരുവിലേക്ക് പോകുംവിധമാണ് സമയക്രമം. വർഷങ്ങൾക്ക് മുമ്പുള്ള റെയിൽവേ ബജറ്റിൽ അനുവദിച്ച ഈ െട്രയിൻ ഇത്രയും കാലം ഓടാതിരുന്നത് ദുരൂഹമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story