Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightന്യൂനപക്ഷ...

ന്യൂനപക്ഷ വിദ്യാർഥികളുടെ കോഴ്‌സ് ഫീസ് തിരിച്ചു ലഭിക്കാന്‍ അപേക്ഷിക്കാം

text_fields
bookmark_border
തിരുവനന്തപുരം: അഖിലേന്ത്യ സിവില്‍ സര്‍വിസ് പരീക്ഷക്ക് തയാറെടുക്കുന്ന മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈന ന്യൂനപക്ഷ മതവിഭാഗത്തിൽപെടുന്ന ഉദ്യോഗാർഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കോഴ്‌സ് ഫീസും ഹോസ്റ്റല്‍ ഫീസും റീഇംബേഴ്‌സ് ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീസായി പരമാവധി 20,000 രൂപയും ഹോസ്റ്റല്‍ ഫീസായി പരമാവധി 10,000 രൂപയുമാണ് നല്‍കുന്നത്. അപേക്ഷകര്‍ കേരള സിവില്‍ സർവിസ് അക്കാദമി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ റിസര്‍ച് പൊന്നാനി, മറ്റ് യൂനിവേഴ്‌സിറ്റികളുടെ പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സിവില്‍ സര്‍വിസ് പരിശീലനം നടത്തുന്നവരും നോണ്‍ ക്രീമിലെയര്‍ പരിധിയില്‍ ഉള്‍പ്പെടുന്നവരുമായിരിക്കണം. വിദ്യാർഥി പഠിക്കുന്ന സ്ഥാപനം നേരിട്ട് നടത്തുന്ന ഹോസ്റ്റലുകളിലും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളില്‍ നിന്ന് പഠിക്കുന്നവര്‍ക്കും ഹോസ്റ്റല്‍ സ്റ്റൈപൻഡിന് അപേക്ഷിക്കാം. അത്തരം സ്ഥാപനങ്ങളില്‍ ഫീസ് ഒടുക്കിയതി​െൻറ അസൽ രസീതില്‍ പഠനകേന്ദ്രത്തി​െൻറ മേധാവി ഒപ്പിട്ടു നല്‍കണം. അപേക്ഷകരുടെ വാര്‍ഷികവരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്. ബി.പി.എല്‍ വിഭാഗത്തിൽപെടുന്ന അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. 80 ശതമാനം ആനുകൂല്യം മുസ്ലിം വിദ്യാർഥികള്‍ക്കും 20 ശതമാനം മറ്റ് ന്യൂനപക്ഷ മതവിഭാഗത്തിൽപെടുന്നവര്‍ക്കുമായിരിക്കും. അപേക്ഷകന് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കണം. വകുപ്പ് പ്രത്യേകം തയാറാക്കിയ അപേക്ഷ ഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റി​െൻറ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കോഴ്‌സ് ഫീസ്/ഹോസ്റ്റല്‍ ഫീസ് ഇനത്തില്‍ ഒടുക്കിയതി​െൻറ അസല്‍ രസീത്, ബാങ്ക് പാസ് ബുക്കി​െൻറ ആദ്യപേജ് എന്നിവ സഹിതം ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, നാലാം നില തിരുവനന്തപുരം -33 എന്ന വിലാസത്തില്‍ തപാല്‍ മുഖേന അയക്കണം. അപേക്ഷകള്‍ ഫെബ്രുവരി ഏഴിനകം ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിന് മുകളില്‍ അഖിലേന്ത്യ സിവില്‍ സർവിസ് സ്‌കോളര്‍ഷിപ് 2017-18 എന്ന് എഴുതണം. അപേക്ഷഫോറം www.minoritywelfare.kerala.gov.in ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471- 2302090, 2300524. ആദിവാസി മേഖലയിലും കുടുംബശ്രീ കരുത്താർജിക്കുന്നു തിരുവനന്തപുരം: കേരളത്തിലെ ആദിവാസി മേഖലയിലും കുടുംബശ്രീ സംവിധാനം കരുത്താർജിക്കുന്നു. കേരളത്തിലാകെയുള്ള 1,27,987 ആദിവാസി കുടുംബങ്ങളിൽ 10,6162 കുടുംബങ്ങളും കുടുംബശ്രീ അയൽക്കൂട്ടങ്ങളിൽ സജീവമാണ്. 14 ജില്ലകളിൽ കുടുംബശ്രീ നടത്തിയ ൈട്രബൽ സർവേയിൽ ആദിവാസി മേഖലയിൽ 5962 അയൽക്കൂട്ടങ്ങൾ സജീവമായി പ്രവർത്തിക്കുെന്നന്നും കണ്ടെത്തി. സംസ്ഥാനത്തെ ആദിവാസി വിഭാഗത്തി​െൻറ പ്രത്യേക ആവശ്യങ്ങളും പ്രശ്നങ്ങളും ചിട്ടയായരീതിയിൽ അഭിമുഖീകരിക്കുന്നതിനായി പട്ടികവർഗ വികസന വകുപ്പുമായി സഹകരിച്ചാണ് കുടുംബശ്രീ ആദിവാസി പ്രത്യേക ഉപജീവന പദ്ധതിക്ക് 2007ൽ തുടക്കമിട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story