Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഡോക്യുമെൻററിക്ക്​...

ഡോക്യുമെൻററിക്ക്​ അനുമതിയില്ല; സിനിമയെടുക്കുമെന്ന്​ സംവിധായകൻ

text_fields
bookmark_border
തിരുവനന്തപുരം: അടിയന്തരാവസ്ഥയുടെ യഥാർഥമുഖം തുറന്നുകാട്ടുന്ന '21ാമത് ഒാഫ് ഹെൽ' ഡോക്യുമ​െൻററിക്ക് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച സാഹചര്യത്തിൽ അതി​െൻറ ഉള്ളടക്കം സിനിമയാക്കുമെന്ന് സംവിധായകൻ യദു വിജയകൃഷ്ണൻ. ഡോക്യുമ​െൻററിയിൽ അക്രമം കൂടുതലാണെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഇത് ശരിയായ നടപടിയില്ലെന്നും യദു വാർത്തസമ്മേളനത്തിൽ പറഞ്ഞു. സർട്ടിഫിക്കറ്റ് നിഷേധിച്ച സെൻസർ ബോർഡ് നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് അസോസിയേഷൻ ഒാഫ് ദി എമർജൻസി വിക്ടിംസ് ഭാരവാഹികൾ വ്യക്തമാക്കി. അടിയന്തരാവസ്ഥയിലെ പൊലീസ് ഭീകരത ക്രൂരമായിരുന്നു. ഇക്കാര്യങ്ങൾ എങ്ങനെ ഡോക്യുമ​െൻററിയിൽ ചർച്ചചെയ്യാതിരിക്കാനാകും. പൊലീസ് ഭീകരത പുറത്തറിയിക്കാതിരിക്കാനാണ് എല്ലാ ഭരണകൂടങ്ങളും ശ്രമിക്കുന്നതെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
Show Full Article
TAGS:LOCAL NEWS 
Next Story