Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാർവതീപുത്തനാറിലെ...

പാർവതീപുത്തനാറിലെ മാലിന്യം ജനജീവിതം ദുരിതത്തിലാക്കി

text_fields
bookmark_border
തിരുവനന്തപുരം: പാർവതീപുത്തനാറിലെ മാലിന്യം ജന ജീവിതം ദുരിതത്തിലാക്കിയതിൽ പ്രതിഷേധിച്ച് പൊന്നറയിൽ പ്രദേശവാസികൾ ധർണ നടത്തി. ഇറച്ചി അവശിഷ്ടങ്ങൾ ഉൾപ്പെടെ നിക്ഷേപിക്കപ്പെട്ട് പാർവതീപുത്തനാറിലെ ഒഴുക്ക് നിലച്ച് ദുർഗന്ധം രൂക്ഷമായതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. മാസങ്ങളായി തുടരുന്ന ദുരിതത്തിന് ശാശ്വതപരിഹാരം തേടി നടന്ന പ്രതിഷേധത്തിൽ ജനരോഷം അണപൊട്ടി. മുട്ടത്തറ വാർഡ് െറസിഡൻസ് കോഒാഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ മുട്ടത്തറ വാർഡ് കൗൺസിലർ എസ്.ആർ. അഞ്ജു ഉദ്ഘാടനം ചെയ്തു. കോഒാഡിനേഷൻ കമ്മിറ്റി പ്രസിഡൻറ് ആർ. വിജയൻ അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ വി. ഗിരി, ആർ. മിനി, കോഒാഡിനേഷൻ കമ്മിറ്റി രക്ഷാധികാരി പൊന്നറ സുരേഷ്, െറസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, രാഷ്ട്രീയ-സാമൂഹിക പ്രവർത്തകർ എന്നിവർ സംസാരിച്ചു. കോഒാഡിനേഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി വടുവൊത്ത് കൃഷ്ണകുമാർ സ്വാഗതവും പൊന്നറ െറസിഡൻസ് പ്രസിഡൻറ് വിജയകുമാർ നന്ദിയും പറഞ്ഞു. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story