Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്​നേഹസാന്ത്വനവുമായി...

സ്​നേഹസാന്ത്വനവുമായി മഞ്ജുവാര്യർ ചിത്രാഹോമിൽ

text_fields
bookmark_border
തിരുവനന്തപുരം: . 'ഉദാഹരണം സുജാത' എന്ന താൻ അഭിനയിച്ച സിനിമയുടെ 100ാംദിനം ആഘോഷമാക്കാനാണ് താരം ചിത്രാഹോമിലെത്തിയത്. ശനിയാഴ്ച വൈകീട്ട് അേഞ്ചാടെയാണ് അന്തേവാസികൾക്ക് സ്നേഹസമ്മാനവുമായി താരമെത്തിയത്. തങ്ങളുടെ പ്രിയതാരം എത്തിയതോടെ ചിത്രാഹോമും ആഘോഷ നിറവിലായി. അന്തേവാസികൾക്കൊപ്പം മഞ്ജു ഏറെനേരം ചെലവഴിച്ചു. ചിത്രത്തി​െൻറ ലാഭവിഹിതത്തിൽനിന്ന് ചിത്രാഹോമിലേക്ക് ആവശ്യമായ കിടക്കകൾ, ഫാൻ ഉൾപ്പെടെ നിരവധി സാധനങ്ങളും നേരത്തെ സംഭാവനചെയ്തിരുന്നു. സിനിമയുടെ വിജയം ആഘോഷിക്കാൻ ഉചിതമായ സ്ഥലം ഇവിടമാണെന്ന് അവർ പറഞ്ഞു. സംവിധായകൻ ഫാൻറം പ്രവീൺ, മാർട്ടിൻ പ്രക്കാട്ട്, നടൻ ജോജു എന്നിവരും താരത്തിനൊപ്പം എത്തിയിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story