Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകനകക്കുന്നിൽ...

കനകക്കുന്നിൽ വസ​േന്താത്സവം ഇന്ന്​ മുതൽ

text_fields
bookmark_border
തിരുവനന്തപുരം: വിനോദസഞ്ചാര വകുപ്പി​െൻറ ആഭിമുഖ്യത്തില്‍ കനകക്കുന്നിൽ 'വസന്തോത്സവം 2018'ന് ഇന്ന് തുടക്കം. ഗവർണർ പി. സദാശിവം രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജനുവരി 14വരെയാണ് മേള. രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷമാണ് മേള നടക്കുന്നത്. പുഷ്പമേളക്ക് പുറമെ കേരളത്തി​െൻറ ജൈവവൈവിധ്യത്തി​െൻറ പ്രതീകമായ കാവുകളുടെ പുനരാവിഷ്‌കാരം, ഗോത്രവർഗ ഊരി​െൻറ മാതൃക, വയനാടന്‍ വിത്തുപുര, തേന്‍കൃഷിയും പരിപാലനവും വിപണനവുമായി 'തേന്‍കൂട്', വനക്കാഴ്ചകള്‍, ശലഭോദ്യാനം, കാര്‍ഷികോൽപന്നങ്ങളുടെ പ്രദര്‍ശനം, ഭക്ഷ്യമേള എന്നിവയും ഒരുക്കുന്നുണ്ട്. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലി​െൻറ നേതൃത്വത്തില്‍ ഒരുക്കുന്ന മേളയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പതിനായിരത്തില്‍പരം വര്‍ണപുഷ്പങ്ങള്‍, മുപ്പതിനായിരത്തിൽപരം ചെടികൾ എന്നിവ ഉണ്ടാകും. സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന ഏറ്റവും വലിയ പുഷ്പമേളയാകും ഇത്. ഹരിതകേരളം, ആര്‍ദ്രം, വിദ്യാഭ്യാസം, ജീവനം തുടങ്ങിയ മിഷനുകളുടെ സ്റ്റാളുകളും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഉണ്ടാകും. സിറ്റി പൊലീസി​െൻറ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ സംവിധാനങ്ങള്‍ കനകക്കുന്നിലും സൂര്യകാന്തിയിലുമായി വസന്തോത്സവത്തി​െൻറ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച മുതല്‍ 14 വരെ കനകക്കുന്നിലെ പ്രഭാത--സായാഹ്ന നടത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. അഞ്ച് വയസ്സ് മുതല്‍ 12 വയസ്സ് വരെ -15 രൂപയും 12 വയസ്സിന് മുകളില്‍ - രൂപ 40 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 100 രൂപയുടെ ഫാമിലി ടിക്കറ്റും ലഭിക്കും. പരമാവധി 50 പേര്‍ അടങ്ങുന്ന സ്‌കൂള്‍ കുട്ടികളുടെ സംഘം -500 രൂപ (അഞ്ച് സ്‌കൂള്‍ സ്റ്റാഫിന് സൗജന്യം). ടിക്കറ്റുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആല്‍ത്തറ, കവടിയാര്‍, വഴുതക്കാട്, നന്തന്‍കോട് (എല്‍.എം.എസ് കോമ്പൗണ്ട്), ജവഹര്‍ നഗര്‍ തുടങ്ങിയ ബ്രാഞ്ചുകളില്‍ വഴിയും ഓണ്‍ലൈന്‍ വഴിയും ടിക്കറ്റ് ലഭ്യമാണ്. ഓണ്‍ലൈനിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് www.vasantholsavamkerala.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. രാവിലെ 10 മുതല്‍ രാത്രി എട്ട് വരെയാണ് മേളയിലേക്കുള്ള പ്രവേശനം. --
Show Full Article
TAGS:LOCAL NEWS 
Next Story