Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightതൊഴിലുറപ്പിൽനിന്ന്...

തൊഴിലുറപ്പിൽനിന്ന് കാട് തെളിക്കൽ ഒഴിവാക്കി പാതവശങ്ങൾ കാടുമൂടുന്നു

text_fields
bookmark_border
ആയൂർ: തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികളിൽനിന്ന് കാടുതെളിക്കൽ ഒഴിവാക്കിയതോടെ റോഡ് വശങ്ങൾ കാടുമൂടുന്നു. ആയൂർ--ഓയൂർ റോഡി​െൻറ വശങ്ങൾ കാടുകയറിയതിനാൽ കാൽനടയാത്രപോലും ദുസ്സഹമാണ്. മദ്റസ, സ്കൂൾ വിദ്യാർഥികൾ അടക്കം ഇഴജന്തുക്കളെ പേടിച്ച് റോഡിൽ കയറി നടക്കേണ്ട സ്ഥിതിയാണ്. കാട് വളർന്ന് പലഭാഗത്തും എതിർവശത്തുനിന്ന്് വരുന്ന വാഹനങ്ങളുടെ കാഴ്ച മറയ്ക്കുകയാണ്. പാതയരികുകൾ കാട് മൂടിയതിനാൽ മാലിന്യം തള്ളലും വർധിച്ചു. നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാടുതെളിക്കൽ നടന്നിരുന്നു. ഇപ്പോൾ വിദഗ്ധ തൊഴിലുകൾ മാത്രമേ ഉൾപ്പെടുത്താവൂ എന്നാണ് വ്യവസ്ഥ. മിക്ക ഇടങ്ങളിലും കാട് ക്രമാതീതമായി വളർന്ന് റോഡ് ടാറിങ്ങിലേക്ക് കടന്നു. കഴിഞ്ഞ താലൂക്ക് വികസന സമിതിയിലും വിഷയം ചർച്ചയായിരുന്നു. മുസ്ലിം ലീഗ് പ്രതിനിധി ഐ. മുഹമ്മദ് റഷീദാണ് വിഷയം താലൂക്ക് യോഗത്തിൽ ഉന്നയിച്ചത്. വീതി കുറഞ്ഞ റോഡിൽ നടപ്പാത ഇല്ലെന്നിരിക്കെ ഉള്ള വഴിയോരവും കാടുമൂടി നശിക്കുന്നത് സഞ്ചാരസ്വാതന്ത്ര്യത്തിന് വെല്ലുവിളിയാകുകയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story