Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഒാവർടേക്ക്​...

ഒാവർടേക്ക്​ ചെയ്​തതിന്​ ആംബുലൻസ്​ ഡ്രൈവർക്ക്​ മർദനം

text_fields
bookmark_border
കുന്നിക്കോട്: വാഹനം ഓവർടേക്ക് ചെയ്തതിന് ആംബുലൻസ് ഡ്രൈവറെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മർദിച്ചതായി പരാതി. പരിക്കേറ്റ കോട്ടവട്ടം മനക്കരയിൽ പ്രിന്‍സ് (19) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തില്‍ കോട്ടവട്ടം സ്വദേശി ഷാഫി, മഞ്ചുകുട്ടൻ, അജ്മൽ എന്നിവർക്കെതിരെ കുന്നിക്കോട് പൊലീസ് കേസെടുത്തു. ദിവസങ്ങൾക്ക് മുമ്പ് പ്രിൻസ് ഓടിച്ചിരുന്ന ആംബുലൻസ് ഷാഫിയും സുഹൃത്തും സഞ്ചരിച്ച ബൈക്കിനെ ഓവർടേക്ക് ചെയ്ത സംഭവത്തിൽ വാക്കുതർക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഇതേക്കുറിച്ച് സംസാരിക്കണമെന്ന് പറഞ്ഞ് കഴിഞ്ഞ രാത്രി 12 ന് പ്രിൻസിനെ ഷാഫി വീട്ടിലേക്ക് വിളിച്ച് കൊണ്ടുപോയി. മുറിക്കുള്ളിൽ പൂട്ടിയിട്ട് മർദിക്കുകയായിരുെന്നന്നാണ് പരാതി. ഷാഫിക്കൊപ്പം സുഹൃത്തുക്കളായ മഞ്ചുക്കുട്ടൻ, അജ്മൽ എന്നിവരുമുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story