Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാലിയേറ്റിവ് കെയർ...

പാലിയേറ്റിവ് കെയർ യൂനിറ്റ് പ്രവർത്തനം തുടങ്ങി

text_fields
bookmark_border
ചാത്തന്നൂർ: ആദിച്ചനല്ലൂർ പ്രവാഹം ചാരിറ്റബിൾ ട്രസ്റ്റി​െൻറ നേതൃത്വത്തിലെ പാലിയേറ്റിവ് കെയർ യൂനിറ്റ് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. പ്ലാക്കാട് ടിങ്കു അധ്യക്ഷത വഹിച്ചു. പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ ട്രസ്റ്റ് സെക്രട്ടറി എൻ.എം. പിള്ള, പി.എസ്.സി മുൻ അംഗം ജി. രാജേന്ദ്രപ്രസാദ്, പഞ്ചായത്തംഗം ജെ. സുഗതകുമാരി, എ.എൻ. രമാദേവി, ഹലീമ ബീബി, കെ. മോഹനൻ, ഷിബു എന്നിവർ സംസാരിച്ചു. പാലിയേറ്റിവ് രോഗികൾക്കുള്ള പോഷകാഹാര കിറ്റ് വിതരണം ചാത്തന്നൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. നിമ്മി ഉദ്ഘാടനം ചെയ്തു. മികച്ച ആശാവർക്കർമാരെ ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എൻ. അജയകുമാർ ആദരിച്ചു. 'വിജിലൻസ് അന്വേഷണം വേണം' കരുനാഗപ്പള്ളി: പട്ടികജാതി വിഭാഗങ്ങളുടെ വികസന പ്രവർത്തനത്തിനുള്ള സർക്കാർ ഫണ്ട് വകമാറ്റി ചെലവാക്കുന്ന പഞ്ചായത്ത് ഭരണസമിതികൾക്കും ഉദ്യോഗസ്ഥന്മാർക്കുമെതിരെ വിജിലൻസ് അന്വേഷണം നടത്തി നിയമ നടപടികൾ സ്വീകരിക്കണമെന്ന് സംവരണ സംരക്ഷണസേന ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡൻറ് കല്ലട അനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി തേവലക്കര ടി.കെ. ശിവൻ ഉദ്ഘാടനം ചെയ്തു. മടത്തറ കെ.എസ്. ബാബു, പുത്തൂർ ബാലൻ, കുമരൻചിറ മോഹനൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story