Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഗോത്ര കമീഷൻ പടിയിറങ്ങി ...

ഗോത്ര കമീഷൻ പടിയിറങ്ങി മാവോജിക്കെതിരെ എഴുതിയ വിധിന്യായം തിരുത്താനാവില്ല ^പി.എൻ. വിജയകുമാർ

text_fields
bookmark_border
ഗോത്ര കമീഷൻ പടിയിറങ്ങി മാവോജിക്കെതിരെ എഴുതിയ വിധിന്യായം തിരുത്താനാവില്ല -പി.എൻ. വിജയകുമാർ തിരുവനന്തപുരം: മുൻ പ്രവേശന പരീക്ഷ കമീഷണർ ബി.എസ്. മാവോജിക്കെതിരെ എഴുതിയ വിധിന്യായം തിരുത്താനാവില്ലെന്ന് പട്ടികജാതി ഗോത്ര കമീഷൻ പി.എൻ. വിജയകുമാർ. കമീഷൻ കാലാവധി പൂർത്തിയാക്കിയതിനോടനുബന്ധിച്ച് നടത്തിയ വാർത്തസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. മാവോജി പ്രവേശന പരീക്ഷ കമീഷണറായിരുന്ന കാലത്ത് പട്ടികവിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളുടെ സംവരണാനുകൂല്യം അട്ടിമറിച്ചെന്ന് ചൂണ്ടിക്കാട്ടി കമീഷന് പരാതി ലഭിച്ചു. അത് പരിഗണിച്ചാണ് എൻട്രൻസ് കമീഷണർ, കിർത്താഡ്സ് തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് ഉത്തരവിൽ നിർദേശിച്ചത്. ആ ഉത്തരവ് നിലനില്‍ക്കും. അതേസമയം വിധി വ്യക്തിപരമായി മാവോജിക്ക് എതിരെയുള്ളതല്ല. വിധിക്കെതിരെ അദ്ദേഹം ഹൈകോടതിയില്‍ പോയിട്ടുമുണ്ട്. കോടതിയിലുള്ള കേസി​െൻറ നിലവിലുള്ള സ്ഥിതി കമീഷന് അറിയില്ല. കമീഷ​െൻറ നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണ്. ഒരുകോടതി എന്നത് പ്രാദേശികമായി മൂന്നു കോടതിയാക്കണം. കമീഷ​െൻറ നിയന്ത്രണത്തിൻകീഴിൽ മൂന്ന് ഡിവൈ.എസ്.പിമാരെ നിയോഗിക്കണം. ഓൺലൈൻ പരാതി പ്രായോഗികമല്ലാത്ത സാഹചര്യത്തിൽ ബദൽ മാർഗങ്ങൾ ആവിഷ്കരിക്കണം. ആറു വർഷത്തിൽ 18,000 കേസുകൾ കമീഷൻ മുമ്പാകെ വന്നു. അതിൽ 12,000 കേസുകളിൽ തീർപ്പുകൽപ്പിച്ചു. 200 അദാലത്തുകൾ സംഘടിപ്പിച്ചു. ആഴ്ചയിൽ ആറു ദിവസവും സിറ്റിങ്ങുകൾ നടത്തുകയും പരാതികൾ പരിഗണിക്കുകയും സമയബന്ധിതമായി പരാതികൾ തീർപ്പുകൽപിക്കുകയും ചെയ്തു. കോതമംഗലം വാരിയം കോളനി, അടിമാലി ചുരകെട്ടാൻ ൈട്രബൽ സെറ്റിൽമ​െൻറ്, ആറളം ഫാം, പാലക്കാട് ഗോവിന്ദപുരം കോളനി എന്നിവിടങ്ങൾ സന്ദർശിച്ച് വിവിധ പ്രശ്നങ്ങളിൽ റിപ്പോർട്ട് നൽകിയെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ കമീഷൻ അംഗങ്ങളായ അഡ്വ.കെ.കെ. മനോജ്, മുൻ എം.എൽ.എ എഴുകോൺ നാരായണൻ, രജിസ്ട്രാർ ഒ.എം. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story