Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുന്നത്തൂർ പഞ്ചായത്ത്​ ...

കുന്നത്തൂർ പഞ്ചായത്ത്​ പ്രസിഡൻറ് തെരഞ്ഞെടുപ്പ്; വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന വൈസ് പ്രസിഡൻറും അംഗവും അയോഗ്യരായി

text_fields
bookmark_border
ശാസ്താംകോട്ട: ബി.ജെ.പി പിന്തുണയോടെ കോൺഗ്രസ് നേതാവിന് പ്രസിഡൻറാകാൻ സഹായകമാകുംവിധം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന വനിത പഞ്ചായത്ത് വൈസ് പ്രസിഡൻറിനെയും അംഗത്തെയും തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യരാക്കി. കുന്നത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സതി ഉദയകുമാർ (സി.പി.ഐ), രാജശേഖരൻ പിള്ള (ഇടതു മുന്നണി സ്വതന്ത്രൻ) എന്നിവരെയാണ് അയോഗ്യരാക്കിയത്. ഇടതു മുന്നണിയെ പിന്തുണക്കുന്ന സ്വതന്ത്രാംഗം രഞ്ജിനി നൽകിയ ഹരജിയിലാണ് നടപടി. 2016 ആഗസ്റ്റ് 10ന് നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഇരുവരും പങ്കെടുക്കാതെ വിട്ടുനിന്നു. ഐവർകാല ദിലീപായിരുന്നു ഇടത് മുന്നണിയുടെ പ്രസിഡൻറ് സ്ഥാനാർഥി. രണ്ട് ഇടത് അംഗങ്ങൾ വിട്ടുനിന്നതോടെ കോൺഗ്രസിലെ കുന്നത്തൂർ പ്രസാദ് ഏക ബി.ജെ.പി അംഗം രേണുകയുടെ പിന്തുണയോടെ പ്രസിഡൻറായി. എട്ടിനെതിരെ ഏഴ് എന്നതായിരുന്നു വോട്ട് നില. ഇതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമീഷനിൽ ഹരജി നൽകിയത്. ഇരുവരെയും സി.പിഐ പുറത്താക്കുകയും ഹരജിക്കാരിയെ പിന്തുണക്കുകയും ചെയ്തിരുന്നു. ഇരുവരും ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട് ചികിത്സയിലായിരുന്നെന്ന വാദം കമീഷൻ തള്ളി. കോൺഗ്രസിന് വോട്ട് ചെയ്ത ബി.ജെ.പി അംഗത്തിനെതിരെയും അയോഗ്യത ഹരജി നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ വിപ്പ് സംബന്ധിച്ച് ബി.ജെ.പി ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Show Full Article
TAGS:LOCAL NEWS 
Next Story